'പാട്ടിനെക്കുറിച്ച് ഒരുപാട് അറിവുളള ആളാണ് മമ്മൂക്ക, പക്ഷേ പാട്ട് പാടില്ലെന്ന വാശിയുണ്ട്'; തുറന്ന് പറഞ്ഞ് പിഷാരടി

മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

തുമ്പി എബ്രഹാം| Last Updated: വ്യാഴം, 3 ഒക്‌ടോബര്‍ 2019 (10:26 IST)
മമ്മൂട്ടിയും രമേഷ് പിഷാരടിയും ആദ്യമായി ഒന്നിച്ച ഗാനഗന്ധര്‍വ്വന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പാട്ടിനെക്കുറിച്ച് ഒരുപാട് അറിവുളള ആളാണ് അദ്ദേഹമെന്ന് രമേഷ് പിഷാരടി പറയുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. പാട്ടിനെക്കുറിച്ച് ഒരുപാട് അറിവുളള ആളാണ് മമ്മൂക്ക. പക്ഷേ പാട്ട് പാടില്ലെന്ന വാശിയുണ്ട്. സ്വന്തം ഇഷ്ടത്തിനായി മമ്മൂക്ക പാടും. എന്നാല്‍ പൊതുവേദിയില്‍ പാടാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ല. മമ്മൂക്ക പാടുന്നതും ആസ്വദിക്കുന്നതും അദ്ദേഹത്തിന് വേണ്ടിയാണ്.

പൊതുസ്ഥലത്ത് പാട്ട് പാടാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും രമേഷ് പിഷാരടി പറയുന്നു. വലിയ സംഗീത ആസ്വാദകനാണ് മമ്മൂക്ക , സ്വന്തം പാട്ട് മമ്മൂക്കയ്ക്ക് ഇഷ്ടമല്ല. പാട്ടിനെക്കുറിച്ച് നല്ല അറിവുണ്ട്. ഏത് സിനിമയിലെ പാട്ട്, ഏത് വര്‍ഷം പുറത്തിറങ്ങിയത്, എന്നിങ്ങനെയുളള കാര്യങ്ങളെക്കുറിച്ചെല്ലാം മമ്മൂക്കയ്ക്ക് നല്ല അറിവുണ്ട്. വലിയൊരു പാട്ട് കളക്ഷന്‍ തന്നെ മമ്മൂക്കയുടെ പക്കലുണ്ടെന്നും അഭിമുഖത്തില്‍ സംസാരിക്കവേ രമേഷ് പിഷാരടി തുറന്നുപറഞ്ഞു. അതേസമയം കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു തരം കഥാപാത്രമായിട്ടാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :