'മമ്മൂട്ടിയുടെ ആ ചോദ്യം കേൾക്കുമ്പോൾ തന്നെ വിറച്ചുപോകുമായിരുന്നു'; തുറന്ന് പറഞ്ഞ് മധുബാല

മ്മൂട്ടി നായകനായി എത്തിയ കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ‘അഴകന്‍’ എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

തുമ്പി എബ്രഹാം| Last Updated: ബുധന്‍, 2 ഒക്‌ടോബര്‍ 2019 (11:11 IST)
മണിരത്‌നം ചിത്രം ‘റോജ’യിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് നടി മധുബാല. മമ്മൂട്ടി നായകനായി എത്തിയ കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ‘അഴകന്‍’ എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് തനിക്ക് മമ്മൂട്ടിയെ പേടിയായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ പറയുന്നു.

ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പം അഴകനായിരുന്നു. എനിക്കന്ന് അദ്ദേഹത്തെ ഭയങ്കര പേടിയായിരുന്നു. അദ്ദേഹം അധികം സംസാരിക്കുകയില്ല. ഘനഗംഭീരമായ ശബ്ദത്തില്‍ മധു ഷോട്ടിന് റെഡിയാ എന്ന് ചോദിക്കുമ്പോള്‍ തന്നെ ഞാന്‍ വിറച്ചു പോകുമായിരുന്നു. എന്നാല്‍ ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും എന്റെ പേടി മാറി. പുറമെ മാത്രം ഗൗരവം കാണിക്കുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി സർ‍. പിന്നീട് മമ്മൂട്ടി സാറിനൊപ്പം നീലഗിരി എന്ന ചിത്രത്തില്‍ കൂടി അഭിനയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :