ജീവിതത്തിലെ മോഹൻലാലിനെ കുറിച്ച് സുചിത്ര പറയുന്നു

ജോര്‍ജി സാം| Last Modified വ്യാഴം, 21 മെയ് 2020 (12:28 IST)
മലയാള സിനിമയിലെ മാതൃകാ ദമ്പതികളാണ് മോഹന്‍ലാലും സുചിത്രയും. 32 വർഷത്തെ കൂട്ടാണ് മോഹൻലാലിന് സുചിത്രയുമായി. സുചിത്രയുടെ ഇരുപത്തിരണ്ടാം വയസ്സിലാണ് ജീവിതത്തിലേക്ക് കടന്നുവരുന്നത്.

തങ്ങള്‍ക്ക് ഇടയിൽ ആറു വയസ് പ്രായ വ്യത്യാസം ഉണ്ടായിരുന്നെന്ന് പറയന്നു. ‘ചേട്ടന് പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയിട്ടുളളത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയത്ത് ചില ബന്ധുക്കളുടെയും വിവാഹം കഴിഞ്ഞ സമയമായിരുന്നു. അവരിൽ നിന്നെല്ലാം വ്യത്യസ്തമായി പക്വത കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു ചേട്ടൻ. എന്നാൽ കുടുംബത്തിനൊപ്പം കളിയും ചിരിയുമായി ആകെമൊത്തം രസമായിരിക്കും വീട്ടില്‍’ - സുചിത്ര പറയുന്നു.

ജീവിതത്തിൽ അധികമൊന്നും പ്ലാൻ ചെയ്യാത്ത ഒരു വ്യക്തിയാണ്
മോഹൻലാൽ. അതുപോലെ വൈകാരികത ഏറെയുള്ള വ്യക്തിയുമാണ്. “എൻറെ അച്ഛൻ മരിച്ച സമയത്ത് ചേട്ടൻ ആശ്വസിപ്പിച്ചത് പ്രത്യേക തരത്തിൽ ആയിരുന്നു. ‘മരിച്ചു എന്ന സത്യത്തെ സ്വീകരിക്കുക, നാളെ നമ്മളും മരിക്കും' എന്ന് പറഞ്ഞപ്പോൾ ഇങ്ങനെയാണോ ആശ്വസിപ്പിക്കുക എന്നാണ് ഞാൻ വിചാരിച്ചത്. പിന്നീട് എനിക്ക് മനസ്സിലായി അതാണ് സത്യമെന്ന്” - സുചിത്ര പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :