മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ല: മോഹൻലാൽ

മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിലാണ് മറുപടി.

റെയ്‌നാ തോമസ്| Last Modified ഞായര്‍, 26 ജനുവരി 2020 (18:24 IST)
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ താരയുദ്ധമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിലാണ് മറുപടി.

മോഹൻലാലിന്റെ മറുപടി ഇങ്ങനെ:-

യുദ്ധമൊന്നുമില്ല, ആരോഗ്യകരമായ മല്‍സരമുണ്ടാവാം. മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് ബോധ്യമുള്ള ആളാണ് ഞാന്‍. പിന്നെ ഞാന്‍ എന്തിനാണഅ അദ്ദേഹത്തിനോട് യുദ്ധത്തിന് പോകുന്നത്. അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുമ്പോള്‍ എനിക്ക് നല്ല റോളുകള്‍ കിട്ടണമെന്ന് ഞാന്‍ കൊതിക്കാറുണ്ട്. അതില്‍ എന്താണ് പ്രശ്‌നം. ഒരാളെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ മത്സരിക്കുമ്പോള്‍ അല്ലേ പ്രശ്‌നമുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :