'എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്', നിലപാട് വ്യക്തമാക്കി മമ്മൂട്ടി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (14:03 IST)

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. മമ്മൂട്ടി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. ദി പ്രീസ്റ്റ് റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സജീവ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നും എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് താന്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അത് സിനിമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ രാഷ്ട്രീയത്തില്‍ വരുന്നു എന്ന വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. അത്തരം കാര്യങ്ങളോട് പ്രതികരിക്കാറില്ല. ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല. തല്‍ക്കാലം അതിനോട് താല്‍പര്യമില്ല എന്നും മമ്മൂട്ടി പറഞ്ഞു.

മാര്‍ച്ച് 11 നാണ് ദി പ്രീസ്റ്റ് റിലീസിന് ഒരുങ്ങുന്നത്. വ്യാഴാഴ്ച്ച പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :