മമ്മൂട്ടിക്ക് പിന്നിലായി നിഖില വിമല്‍, സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി 'ദി പ്രീസ്റ്റ്' ടീം!

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (09:08 IST)

'ദി പ്രീസ്റ്റ്' റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ നടി നിഖില വിമലും അവതരിപ്പിക്കുന്നുണ്ട്. താരത്തിന്റെ 27-ാം ജന്മദിനത്തോടനുബന്ധിച്ച് പുതിയ പോസ്റ്റല്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിക്കൊപ്പമുള്ള നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. പോസ്റ്റര്‍ ഇത്തിരി സ്‌പെഷല്‍ ആണെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് നന്ദിയും നിഖില വിമല്‍ അറിയിച്ചു.

പോലീസ് അല്ലാത്ത ഒരാള്‍ നടത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ആണ് 'ദി പ്രീസ്റ്റ്' എന്ന് തിരക്കഥാകൃത്ത് ശ്യാം മേനോന്‍ വെളിപ്പെടുത്തി.നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ദി പ്രീസ്റ്റ് 'സംവിധാനം ചെയ്യുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരുടേതാണ് തിരക്കഥ.സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :