'ദി പ്രീസ്റ്റ് പോലീസ് അല്ലാത്ത ഒരാള്‍ നടത്തുന്ന ഇന്‍വെസ്റ്റിഗേഷന്റെ കഥ', സിനിമയെ കുറിച്ച് തിരക്കഥാകൃത്ത് ശ്യാം മേനോന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (15:16 IST)

മമ്മൂട്ടി-മഞ്ജു വാര്യര്‍ ആദ്യമായി ഒന്നിക്കുന്ന 'ദി പ്രീസ്റ്റ്' കാണുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.ഈ ചിത്രം എങ്ങനെ ആയിരിക്കും എന്നതിന് ഒരു സൂചന നല്‍കിയിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം മേനോന്‍.


മമ്മൂക്ക ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ആയിട്ട് വരുന്ന ഒരുപാട് സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പോലീസ് അല്ലാത്ത ഒരാള്‍ നടത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ എന്നതാണ് ഈ സിനിമയെന്ന് തിരക്കഥാകൃത്ത് ശ്യാം മേനോന്‍ വെളിപ്പെടുത്തി. മാത്രമല്ല തിയേറ്ററില്‍ തന്നെ ആസ്വദിക്കേണ്ട സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സെക്കന്‍ഷോ ഇല്ലാത്ത കാരണത്താല്‍ റിലീസ് വൈകുകയാണ്. എന്നാല്‍ അടുത്തുതന്നെ റിലീസ് ഉണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ട് മഞ്ജു വാര്യര്‍ സിനിമയുടെ പുത്തന്‍ പോസ്റ്റര്‍ പങ്കുവയ്ക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :