Rijisha M.|
Last Updated:
തിങ്കള്‍, 3 ഡിസംബര്‍ 2018 (14:30 IST)
കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മമ്മൂട്ടി. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇനി മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം പേരൻപും യാത്രയുമാണ്. വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന 'യാത്ര'യുടെ റിലീസ് ഡേറ്റ് ഇതുവരെ സ്ഥിരീകരിച്ചില്ല.
ഡിസംബർ 21ന് റിലീസ് ചെയ്യുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് റിലീസ് ഡേറ്റ് മാറ്റിവെച്ചതായും പറയുന്നു. എന്നാൽ അതിന് പിന്നിൽ 'ഒടിയൻ' ആണെന്നും ചില റിപ്പോർട്ടുകൾ വന്നിരുന്നു.
ഒടിയന്റെ റിലീസുമായി ബന്ധപ്പെട്ട് യാത്രയുടെ റിലീസ് നീട്ടിയെന്നായിരുന്നു വാർത്തകൾ. മലയാള സിനിമയിലെ മികച്ച രണ്ട് താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും . കൂടാതെ ഇരുവരും അടുത്ത സുഹൃത്തുക്കളും ആണ്. ഇവരുടെ ഫാൻസുകാർ തമ്മിൽ അടിയുണ്ടാകാറുണ്ടെങ്കിലും ഇവർ തമ്മിൽ അങ്ങനെയൊന്നും ഇല്ല.
രണ്ടുപേർക്കും സിനിമയിൽ തങ്ങളുടേതായ ഐഡന്റിറ്റി ഉണ്ട്. അപ്പോൾ പിന്നെ ഒരാളുടെ ചിത്രത്തേ പേടിച്ച് മറ്റൊരു ചിത്രം എന്തിന് റിലീസ് ഡേറ്റ് മാറ്റിവയ്‌ക്കണം എന്നാണ് സിനിമാ പ്രേമികൾ ചോദിക്കുന്നത്. രണ്ട് ചിത്രം ഒരുമിച്ചിറങ്ങിയാലും കാണാൻ സിനിമയെ ഇഷ്‌ടപ്പെടുന്നവർ ഉണ്ടാകും. അതുകൊണ്ടുതന്നെ ഒടിയനെ പേടിച്ച് യാത്രയുടെ റിലീസ് മാറ്റിയെന്നത് സത്യല്ല.
അതേസമയം, തമിഴ് പതിപ്പിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനുള്ളതിനാലാണ് യാത്രയുടെ റിലീസ് മാറ്റിവച്ചത് എന്നും റിപ്പോർട്ടുകളുണ്ട്.