ആമസോണിൽ ചിത്രം റിലീസ് ചെയ്യാന്‍ ജയസൂര്യ, സൂര്യയെപ്പോലെ ജയസൂര്യയെയും വിലക്കുമോ?

സുബിന്‍ ജോഷി| Last Modified വെള്ളി, 15 മെയ് 2020 (13:13 IST)
ലോക്ഡൗൺ
നീളുന്ന സാഹചര്യത്തിൽ നായകനാകുന്ന ചിത്രം 'സൂഫിയും സുജാത'യും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു തീയേറ്റര്‍ പ്രദര്‍ശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്. അതിഥി റാവുവാണ് നായികയായെത്തുന്നത്.

സമീപകാലത്ത് ഏറെ ചര്‍ച്ചാവിഷയമായ കപ്പേള എന്ന സിനിമയും നെറ്റ്ഫ്ലിക്‍സ് സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. കീർത്തി സുരേഷ് നായികയാകുന്ന സിനിമ പെൻഗ്വിന്‍, ജ്യോതിക നായികയാകുന്ന പൊന്മകള്‍ വന്താല്‍ എന്നിവ ഡയറക്‌ട് ഒടിടി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ സിനിമ ഒടിടി റിലീസ് ചെയ്യുന്ന തീരുമാനം തമിഴ് സിനിമാ രംഗത്ത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സൂര്യയുടെ ചിത്രങ്ങള്‍ക്ക് തമിഴ് സിനിമയിലെ നിര്‍മ്മാതാക്കള്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തു. ഇതേ രീതിയില്‍ ജയസൂര്യയ്‌ക്കും വിലക്ക് നേരിടേണ്ടി വരുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

നരണിപ്പുഴ ഷാനവാസാണ് 'സൂഫിയും സുജാത'യും സംവിധാനം ചെയ്‌തിരിക്കുന്നത്‍. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :