‘3 ഡോട്ട്‌സ്’ നഷ്ടമായില്ല, പക്ഷേ അത്ര പോര!

WEBDUNIA|
PRO
‘ഓര്‍ഡിനറി’ ഒരു ലോട്ടറിയായിരുന്നു. അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ പോലും ആ സിനിമയ്ക്ക് അത്ര വലിയ ഒരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. ഗവിയുടെ മനോഹാരിതയില്‍ ഒരു സാധാരണ കഥ പറഞ്ഞ സിനിമയായിരുന്നു ഓര്‍ഡിനറി. അത് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അസാധാരണ വിജയമായി മാറുകയായിരുന്നു.

സംവിധായകന്‍ സുഗീത് തന്‍റെ രണ്ടാം ചിത്രമായ 3 ഡോട്ട്‌സുമായി വന്നപ്പോഴും പ്രതീക്ഷ ഏറെയായിരുന്നു. എന്നാല്‍ ഓര്‍ഡിനറി പോലെ വലിയ വിജയമായില്ല 3 ഡോട്ട്‌സ്. ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചെങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ആദ്യ പകുതി ഗംഭീരമാകുകയും രണ്ടാം പകുതിയില്‍ വിരസമാകുകയും ചെയ്തതാണ് 3 ഡോട്ട്‌സിന് ദോഷമായത്.

പ്രതീക്ഷകള്‍ വളരെ വലുതായതാണ് 3 ഡോട്ട്‌സിന് വിനയായതെന്ന് ചിത്രത്തിലെ നായകന്‍‌മാരില്‍ ഒരാളായ കുഞ്ചാക്കോ ബോബന്‍ പറയുന്നു. “100 ദിവസത്തില്‍ കൂടുതല്‍ ഓടിയ ഓര്‍ഡിനറിയുടെ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ 3 ഡോട്ട്‌സിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെയായിരുന്നു. 3 ഡോട്ട്‌സ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ആ സിനിമ നഷ്ടമായിരുന്നില്ല. ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ആ സിനിമയ്ക്കും കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം” - ചാക്കോച്ചന്‍ പറയുന്നു.

കുഞ്ചാക്കോ ബോബനെ കൂടാതെ ബിജു മേനോനും പ്രതാപ് പോത്തനുമായിരുന്നു 3 ഡോട്ട്‌സിലെ മറ്റ് നായകന്‍‌മാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :