“മിക്ക സംവിധായകരും വണ്‍ ടൈം വണ്ടര്‍ സൃഷ്ടിക്കുന്നവരാണ്. ട്രാഫിക്കിന്‍റെ സംവിധായകന് അതുപോലെ മികച്ച മറ്റൊന്ന് ഉണ്ടാക്കാന്‍ കഴിയുന്നില്ല. പുതിയ സംവിധായകര്‍ക്ക് ജീവിതാനുഭവങ്ങളില്ലാത്തതാണ് ഒന്നാമത്തെ കാരണം. സാഹിത്യവുമായി ബന്ധമില്ല. വായന വളരെ കുറവ്. എന്‍റെ തലമുറയിലെ സംവിധായകര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ കൂടിയാണ് സിനിമയിലൂടെ പങ്കുവച്ചത്. പുതിയ സംവിധായകര്‍ സിനിമയെ ഗൌരവത്തോടെ കാണുന്നില്ല. വളരെ ഉദാസീനമായാണ് അവര്‍ സിനിമയെ സമീപിക്കുന്നത്” - ചിത്രഭൂമിയുടെ അവസാന ലക്കത്തിന് അനുവദിച്ച അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |