ടി പി വധം: മോഹന്‍ലാലും ദിലീപും ദേവനും പ്രതികരിക്കുന്നു
PRO
ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തെക്കുറിച്ച് മോഹന്‍ലാല്‍ ബ്ലോഗിലെഴുതിയ ലേഖനം വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ നേര് തുറന്നുപറയുന്നതിന് ആരെയും ഭയപ്പെടില്ല എന്നാണ് മോഹന്‍ലാല്‍ ഇപ്പോല്‍ വ്യക്തമാക്കിയിരിക്കുന്നത്.
“ടി പി ചന്ദ്രശേഖരന്‍റെ അമ്മയുടെ കണ്ണീര്‍ എന്‍റെ അമ്മയുടെ കണ്ണീരായാണ് എനിക്ക് തോന്നുന്നത്. ഒരു ജീവന്‍ നല്‍കാന്‍ കഴിയാത്ത നമുക്ക് എന്ത് അവകാശമാണ് ജീവനെടുക്കാനുള്ളത്? ഏറ്റവും മോശമായ ഒരു രാഷ്ട്രീയമാണ് ഇന്ന് നമ്മുടേത്. സ്വസ്ഥമായി ഒന്നുറങ്ങാന്‍ കഴിയാത്ത നാടായി കേരളം മാറിയിരിക്കുന്നു. അതിനെതിരെ, ജീവിച്ചിരിക്കുന്നിടത്തോളം ഞാന്‍ പ്രതികരിക്കും” - കന്യക ഓണപ്പതിപ്പിനുവേണ്ടി സി ബിജുവിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
“ഞാനും ഒരു പൌരനാണ്. എനിക്കും രാഷ്ട്രീയമുണ്ട്. അഭിനയത്തിന്‍റെ രാഷ്ട്രീയം. ലോകത്തുനടക്കുന്ന കാര്യങ്ങളോര്‍ത്ത് എനിക്കും വിഷമമുണ്ടാകാറുണ്ട്. നമ്മുടെ നാട്ടിലെ ഭരണ നിര്‍വഹണം പാളിച്ചകളില്ലാത്തതാണോ? പത്രം വായിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് - അഴിമതികളുടെ എന്തെല്ലാം കഥകളാണ് പുറത്തുവരുന്നത്? രാഷ്ട്രീയം എന്നത് തൊഴിലല്ല, ഒരു സേവനപ്രവര്‍ത്തനമാണെന്ന് നാം മനസിലാക്കണം” - മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
WEBDUNIA|
അടുത്ത പേജില്‍ - അനാഥത്വം സൃഷ്ടിക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് ദിലീപ്