1. വിനോദം
  2. സിനിമ
  3. സിനിമാ വിലാസങ്ങള്‍
  4. Kani Kusurti Viral Photos

പുത്തന്‍ ലുക്ക്; കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ഞെട്ടിച്ച നടി, ചിത്രങ്ങള്‍

Kani Kusurti Photos
നാടകാഭിനയത്തിലൂടെ മലയാളി സിനിമയിലേക്ക് എത്തിയ താരമാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ കരുത്തുറ്റ കഥാപാത്രത്തിലൂടെ ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ നേടിയ കനി സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവാണ്.


താരത്തിന്റെ പുത്തന്‍ മേക്ക് ഓവര്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഇത് കനി തന്നെയാണോ എന്ന് ഒരുവേള സംശയം തോന്നുന്ന തരത്തിലാണ് കനിയുടെ മേക്ക് ഓവര്‍. 


ബിരിയാണി ഉള്‍പ്പെടെ ഇരുപതിലേറെ സിനിമകളില്‍ അഭിനയിച്ച താരമാണ് കനി. ബിരിയാണിയിലെ ഖദീജ എന്ന കഥാപാത്രത്തിനു വലിയ നിരൂപണ പ്രശംസ ലഭിച്ചിരുന്നു.


2019 ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം കനിക്കാണ് ലഭിച്ചത്.  

 
 
അടുത്ത ലേഖനം
രാത്രി വൈകിയും ഷൂട്ടിംഗ്, 'കടുവ' ലൊക്കേഷന്‍ ചിത്രങ്ങള്‍