ബാങ്ക് ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ, 6932 പ്രൊബേഷനറി ഓഫീസർ ഒഴിവുകൾ, പൊതുപരീക്ഷയ്ക്ക് 22 വരെ അപേക്ഷിക്കാം

അഭിറാം മനോഹർ| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2022 (17:13 IST)
ബാങ്കുകളിലെ പ്രബേഷനറി ഓഫീസർ/ മാനേജ്മെൻ്റ് ട്രെയിനി നിയമനത്തിന് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പൊതുപരീക്ഷയ്ക്ക് ഈ മാസം 22 വരെ അപേക്ഷിക്കാം. 11 ബാങ്കുകളായി 6932 ഒഴിവുകളാണുള്ളത്.

യോഗ്യത: ബിരുദം

2022 ഓഗസ്റ്റ് 1ൽ 20-30 പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗത്തിന് 5 വർഷം,ഒബിസിസി-3,ഭിന്നശേഷി 10 വർഷം ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃതമായ ഇളവ് ലഭിക്കും.

പ്രിലിമിനറി മെയിൻ എന്നിങ്ങനെ രണ്ട് ഘട്ടമായി ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷ, തുടർന്ന് ഇന്റർവ്യൂ. പരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ നിയമനം നടത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :