ജെഇഇ മെയ്ൻ പരീക്ഷാഫലം ശനിയാഴ്ച: അറിയേണ്ടതെല്ലാം

അഭിറാം മനോഹർ| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (15:30 IST)
എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ൻ പരീക്ഷയുടെ ഫലം ഈ മാസം ആറിന്. ജൂലൈയിൽ നടന്ന രണ്ടാം ഘട്ട പരീക്ഷയുടെ ഫലമാണ് ശനിയാഴ്ച പുറത്തുവരുന്നത്. ഇന്ന് ഉത്തരസൂചിക പ്രസിദ്ധീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ജൂലൈ 30നാണ് ജെഇഇ രണ്ടാം ഘട്ട മെയ്ൻ അവസാനിച്ചത്. 6.29 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തിയത്. പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിച്ചേക്കും ഉത്തരസൂചികയിൽ എതിർപ്പ് ഉള്ളവർക്ക് വെള്ളിയാഴ്ച വരെ കാര്യം അറിയിക്കാം. ശനിയാഴ്ച വിദ്യാർഥികളുടെ സ്കോർ കാർഡിനൊപ്പം അന്തിമ ഉത്തരസൂചിക, മെറിറ്റ് ലിസ്റ്റ് എന്നിവയും പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഫലം അറിയാൻ അപേക്ഷാ നമ്പറോ ജനനതീയതിയോ നൽകണം. കൂടുതൽ വിവരങ്ങൾക്ക് jeemain.nta.nic.in സന്ദർശിക്കുക. 011-40759000 എന്ന നമ്പറിലും [email protected]ൽ ഇ-മെയിൽ സന്ദേശം അയച്ചും സംശയങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :