അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലിക്ക് വനിതകൾക്കും അപേക്ഷിക്കാം

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (19:26 IST)
അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബെംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബെംഗളൂരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെൻ്റിൽ കേരളം,കർണാടക,ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളിൽ നിന്നുള്ള വനിതകൾക്കാണ് അവസരം.

വയസ്,വിദ്യാഭ്യാസ യോഗ്യത,മറ്റ് വിശദവിവരങ്ങൾ എന്നിവ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ 7 വരെ ഇതിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പരീക്ഷാർഥികൾക്ക് 2022 ഒക്ടോബർ 12 മുതൽ 31 വരെയുള്ള കാലയളവിൽ അഡ്മിറ്റ് കാർഡ് ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :