സൗജന്യ മള്‍ട്ടിമീഡിയ കോഴ്സ്

തിരുവനന്തപുരം | M. RAJU| Last Modified വെള്ളി, 1 ഓഗസ്റ്റ് 2008 (16:33 IST)
പാപ്പനംകോട്‌ ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംങ്ങ്‌ കോളേജില്‍ ആരംഭിക്കുന്ന സൗജന്യ മള്‍ട്ടിമീഡിയ ആന്‍റ് ആനിമേഷന്‍ ടെക്നോളജി ഫൗണ്ടേഷന്‍ കോഴ്സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

30 വയസ്സില്‍ താഴെ പ്രായമുള്ളവരും പ്ലസ്‌ ടൂ പാസായവരുമായ തൊഴില്‍ രഹിതര്‍ക്കു അപേക്ഷിക്കാം. ഫൈന്‍ ആര്‍‌ട്‌സില്‍ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവര്‍ക്കു മുന്‍ഗണന. വിവരങ്ങളും ആപ്ലിക്കേഷന്‍ ഫോമും കോളേജ്‌ വെബ്സൈറ്റായ www.sctce.ac.in ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കോളേജ്‌ ഓഫീസുമായി 2490572 ലോ 9446069350 നമ്പറിലോ ബന്ധപ്പെടുക.

അവസാന തീയതി ഓഗസ്റ്റ്‌ ഏഴ്‌ വൈകുന്നേരം നാല്‌ മണി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :