തൊഴില്‍രഹിതര്‍ക്ക് വാഹനവായ്പ

തിരുവനന്തപുരം | M. RAJU| Last Modified തിങ്കള്‍, 21 ജൂലൈ 2008 (11:58 IST)
സംസ്ഥാന പട്ടികജാതി/വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യൂവതി യുവാക്കള്‍ക്കായി നടപ്പിലാക്കുന്ന വാഹന വായ്പ പദ്ധതി- 3 വീലര്‍ ഓട്ടോ പിക്കപ്പ്‌ വാന്‍ പദ്ധതിയിലേയ്ക്ക്‌ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക്‌ 40,000 രൂപയിലും, നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക്‌ 55,000 രൂപയിലും കവിയരുത്‌. അപേക്ഷകര്‍ക്ക്‌ ബന്ധപ്പെട്ട വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സും, ബാഡ്ജും ഉണ്ടായിരിക്കണം.

വായ്പാതുക ആറ്‌ ശതമാനം പലിശനിരക്കില്‍ 60 തുല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം. വായ്പാതുകയ്ക്ക്‌ കോര്‍പ്പറേഷന്‍റെ നിബന്ധനകള്‍ക്ക്‌ വിധേയമായി സര്‍ക്കാര്‍/പൊതുമേഖലാ ഉദ്യോഗസ്ഥ ജാമ്യമോ അല്ലെങ്കില്‍ ആവശ്യമായ വസ്തു ജാമ്യമോ, മറ്റു അംഗീകൃത നിയമാനുസൃത രേഖകളോ ഹാജരാക്കണം.

കോര്‍പ്പറേഷനില്‍ നിന്നും ഏതെങ്കിലും സ്വയം തൊഴില്‍ വായ്പ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷാഫോറത്തിനും വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്‍റെ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ജൂലൈ 31ന്‌ മുമ്പ്‌ ബന്ധപ്പെട്ട മേഖലാ ഓഫീസുകളില്‍ ലഭിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :