അപ്രന്‍റീസ്‌ ട്രെയിനിംഗ് ഇന്‍റര്‍വ്യൂ

കോഴിക്കോട് | M. RAJU|
2006 മാര്‍ച്ചിലും അതിന്‌ ശേഷവും വി.എച്ച്‌.എസ്‌.ഇ പരീക്ഷ പാസായ (പാര്‍ട്ട്‌ 1, പാര്‍ട്ട്‌ 2 പാസായ) വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു വര്‍ഷത്തേക്ക്‌ അപ്രന്‍റീസ്‌ ട്രെയിനികളായി തിരഞ്ഞെടുക്കുന്നു.

ഇതിനുള്ള അഭിമുഖം കോഴിക്കോട്‌ ഗവണ്‍മെന്‍റ് വി.എച്ച്‌.എസ്‌.എസ്‌ നടക്കാവ്‌ സ്കൂളില്‍ ജൂലൈ 21ന്‌ രാവിലെ 10 മുതല്‍ വൈകിട്ട്‌ അഞ്ച്‌ വരെ നടത്തും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വകുപ്പും ബോര്‍ഡ്‌ ഓഫ്‌ അപ്രന്‍റിസ്ഷിപ്പ്‌ ട്രെയിനിംഗ്‌ ചെന്നൈയും സംയുക്തമായാണ്‌ അഭിമുഖം നടത്തുന്നത്‌.

മില്‍മ, ഒമേഗ ഇലക്ട്രോണിക്സ്‌, അമ്മിണി സോളാര്‍, യൂണിയന്‍ ബാങ്ക്‌, മലബാര്‍ സിമന്‍റ്‌, കെ.എസ്‌.ഐ.ഇ, സ്റ്റീല്‍ കോംപ്ലസ്‌, കെ.ഇ.എല്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌, കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ്‌ കോര്‍പ്പറേഷന്‍, അമ്മിണി എനര്‍ജീസ്‌, എസ്‌.ബി.ടി തുടങ്ങിയ സ്ഥാപനങ്ങളിലെ 300ല്‍പരം ഒഴിവുകളിലേക്കാണ്‌ ഇന്‍റര്‍വ്യൂ.

എസ്‌.എസ്‌.എല്‍.സി ബുക്കും വി.എച്ച്‌.എസ്‌.ഇ മാര്‍ക്ക്‌ ലിസ്റ്റും സര്‍ട്ടിഫിക്കറ്റും സഹിതം രാവിലെ 10 മണിക്കു മുമ്പ്‌ ഹാജരാകണം. അപ്രന്‍റിസ്ഷിപ്പ്‌ ട്രെയിനിയായി മുമ്പ്‌ ജോലി നോക്കിയിട്ടുള്ളവര്‍ പങ്കെടുക്കേണ്ടതില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :