പാരാമെഡിക്കല്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

PROPRO
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രമായി നടത്തുന്ന പ്രിയദര്‍ശിനി പാരാമെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലും സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിലും നടത്തുന്ന ദ്വിവല്‍സര പാരാമെഡിക്കല്‍ കോഴ്സ്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി (ഡി.എം.എല്‍.റ്റി), ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി (ഡി.ആര്‍.റ്റി), ഡിപ്ലോമ ഇന്‍ ഓഫ്താല്‍മിക്‌ അസിസ്റ്റന്‍റ് (ഡി.ഒ.എ), ഡെന്റല്‍ മെക്കാനിക്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സ്‌ (ഡി.എം.സി), ഡെന്റല്‍ ഹൈജീനിസ്റ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സ്‌ (ഡി.എച്ച്‌.സി.), ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്നോളജി (ഡി.ഒ.റ്റി.റ്റി), ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്കുലാര്‍ ടെക്നീഷ്യന്‍ (ഡി.സി.വി.റ്റി) എന്നിവയാണ്‌ കോഴ്സുകള്‍.

പ്രായപരിധി 2008 ഡിസംബര്‍ 31 ന്‌ 17 - 30. അപേക്ഷകര്‍ കേരള സര്‍ക്കാര്‍ നടത്തുനന ഹയര്‍ സെക്കന്‍ഡറി കോഴസ്‌ (+2) തത്തുല്യ പരീക്ഷകളോ ഫിസ്ക്സ്‌, കെമിസ്ട്രി, ബയോളജി, എന്നീ ഐശ്ചിക വിഷയങ്ങളില്‍ ആകെ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്‌ നേടി പാസ്സായവരായിരിക്കണം.

പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക്‌ 10 ശതമാനം മാര്‍ക്കും മറ്റു പിന്നോക്ക സമുദായക്കാര്‍ക്ക്‌ അഞ്ചു ശതമാനം മാര്‍ക്കും ഇളവ്‌ ലഭിക്കും. അപേക്ഷാഫാറം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നും തിരുവനന്തപുരത്തെ സര്‍ക്കാര്‍ ദന്തല്‍ കോളേജില്‍ നിന്നും സെപ്റ്റംബര്‍ ഒന്നു മുതല്‍ ലഭിക്കും.

അപേക്ഷാഫാറം ജനറല്‍ വിഭാഗക്കാര്‍ക്ക്‌ 150 രൂപയ്ക്ക്‌ നേരിട്ടും (തപാല്‍ മാര്‍ഗ്ഗം 180 രൂപ), പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക്‌ 50 രൂപയ്ക്കും (തപാല്‍മാര്‍ഗ്ഗം 80 രൂപ) ലഭിക്കും. എല്ലാ കോഴ്സിനും ഒരു അപേക്ഷയും ഒരു ഫീസും മതിയാകും. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ പ്രത്യേകമായി ലഭിക്കുന്ന ഫാറത്തില്‍ അപേക്ഷിക്കണം.

തിരുവനന്തപുരം| M. RAJU| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2008 (16:46 IST)
തപാലില്‍ ലഭിക്കാന്‍ സെപ്റ്റംബര്‍ 15 നകം മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പളിന്‌ ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ്‌. അപേക്ഷ സെപ്റ്റംബര്‍ 22 വൈകുന്നേരം അഞ്ചുമണിക്ക്‌ മുമ്പ്‌ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ ലഭിക്കണം. കവറിന്‌ പുറത്ത്‌ പാരാമെഡിക്കല്‍ കോഴ്സിനുള്ള അപേക്ഷ എന്നെഴുതണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :