ജോലി സമ്മര്‍ദ്ദം ഹൃദ്രോഗം ഉണ്ടാക്കും

Job
PROPRO
അമിത ജോലി സമ്മര്‍ദ്ദം തൊഴിലാളികളില്‍ ഹൃദ്രോഗ സാധ്യത കൂട്ടുമെന്ന് പഠന റിപ്പോര്‍ട്ട്. ഐ.ടി.മേഖലയില്‍ ഉള്‍പ്പടെയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇഗ്ലണ്ടിലെ ലണ്ടന്‍ സര്‍വ്വകലാശാലയിലെ ഒരു സംഘം ശാസ്ത്രഞ്ജര്‍ നടത്തിയ പഠനത്തിലാണ് തൊഴില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദമുള്ള ജോലികള്‍ ചെയ്യുന്ന അമ്പത് വയസ്സില്‍ താഴെയുള്ള മൂന്നില്‍ രണ്ട് പേര്‍ക്കും ഹൃദ്രോഗമുണ്ടാകുന്നുണ്ട്.

എന്നാല്‍ സമ്മര്‍ദ്ദം കുറഞ്ഞ തൊഴില്‍ മേഖലയിലുള്ളവരില്‍ ഈ നിരക്ക് വളരെ കുറവാണ്. പന്ത്രണ്ട് വര്‍ഷം കൊണ്ട് 35നും 50 നും ഇടയില്‍ പ്രായമുള്ള പതിനായിരം തൊഴിലാളികളില്‍ പഠനം നടത്തിയതിന് ശേഷമാണ് ശാസ്ത്രഞ്ജര്‍ ഈ നിഗമനത്തിലെത്തിയത്.

ഓഫീ‍സില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരുടെ ഹൃദയമിടിപ്പ് സാഹചര്യത്തിന് അനുസരിച്ച് മാറാന്‍ വിസമ്മതിക്കുന്നതാണ് ഹൃദ്രോഗബാധയ്ക്ക് പ്രധാന കാരണം. ഈ സമ്മര്‍ദ്ദം അമിതമായ പുകവലിയിലേക്കും ഭക്ഷണം ഉപേക്ഷിക്കുന്നതിലേക്കും തള്ളിവിടുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തിരുവനന്തപുരം| M. RAJU|
മാനസിക സമ്മര്‍ദ്ദം മൂലം ശാരീരിക അധ്വാനം കുറയുന്നതും ഹൃദയ പേശികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി ഹൃദ്രോഗം ഉണ്ടാക്കാന്‍ കാരണമാകുന്നു. ഐ.ടി.മേഖലയില്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുകാരണം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ശാസ്ത്രഞ്ജര്‍ നല്‍കുന്ന മുന്നറിയിപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :