തൊഴിലുറപ്പ് പദ്ധതി ആശ്വാസമാകുന്നു

Labour
WDWD
കേന്ദ്രസര്‍ക്കാരിന്‍റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. സര്‍ക്കാരിന്‍റെ നീര്‍ത്തട വികസനം പോലെയുള്ള പണികള്‍ക്ക് ശേഷം പദ്ധതി ഇപ്പോള്‍ ചെറുകിട കര്‍ഷകരുടെ ഭൂമിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

പട്ടയം ലഭിച്ച അഞ്ച് സെന്‍റ് മുതല്‍ അഞ്ചേക്കര്‍ വരെയുള്ള കൃഷിഭൂമിയിലെ പ്രവൃത്തികളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. വേനലിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കൃഷിയിടങ്ങളില്‍ ജൈവ പുതയിടലും മഴക്കുഴി നിര്‍മ്മാണം, തടയണ നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.

കാര്‍ഷിക മേഖലയിലെ ഉത്പ്പാദനവര്‍ദ്ധനവ് ലക്‍ഷ്യമാക്കിയുള്ള പ്രവര്‍ത്തികള്‍ക്കായിരിക്കും മുന്‍‌ഗണന നല്‍കുകയെന്ന് അധികൃതര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് യാതൊരു വിധത്തിലുമുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടാക്കാതെയാണ് പദ്ധതി നടപ്പാക്കുന്നത്. മുഴുവന്‍ ചെലവുകളും തൊഴില്‍ പദ്ധതിയുടെ ഫണ്ടില്‍ നിന്നും നല്‍കും.

ഒരു ദിവസം ഒരു തൊഴിലാളി അഞ്ച് സെന്‍റ് സ്ഥലത്തെ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. ഇതു പ്രകാരം ഒരേക്കറില്‍ 20 തൊഴിലാളികളാണ് പണിയെടുക്കുന്നത്. തൊഴിലുറപ്പ് പദ്ധതി മൂലം സ്ഥിരമായ തൊഴിലും മാന്യമായ വരുമാനവും തൊഴിലാളികള്‍ക്ക് ലഭിക്കുകയും ചെയ്യും.

തിരുവനന്തപുരം| M. RAJU| Last Modified ബുധന്‍, 12 ഡിസം‌ബര്‍ 2007 (16:13 IST)
പദ്ധതിയിലൂടെ ഒരാള്‍ക്ക് ഒരു വര്‍ഷം നൂറ് ദിവസത്തെ ജോലിയാണ് നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :