യു.എ.ഇയില്‍ ശമ്പളം ബാങ്ക് വഴി

Banking
PRDPRD
യു.എ.ഇയിലെ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ ശമ്പളം ബാങ്ക് വഴി ലഭിക്കും. 2008 ജനുവരി ഒന്നുമുതല്‍ എല്ലാ തൊഴിലാളികള്‍ക്കും അവരവരുടെ ശമ്പളം ബാങ്കുകളില്‍ ചെന്ന് മാറാം.

കൂടാതെ എല്ലാ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാ‍നും യു.എ.ഇ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എ.ഇയിലെ തൊഴില്‍ രംഗത്ത് ശക്തമായ സമരങ്ങളുണ്ടായിരുന്നു. ഈ സമരത്തിന്‍റെ കാരണം അന്വേഷിച്ചപ്പോള്‍ കൃത്യമായി ശമ്പളം കിട്ടുന്നില്ലെന്ന പരാതിയാണ് ഭൂരിഭാഗം തൊഴിലാളികളും ഉന്നയിച്ചത്.

ഇതേ തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയം എല്ലാ തൊഴിലാളികള്‍ക്കും 2008 ജനുവരി ഒന്നു മുതല്‍ ബാങ്ക് വഴി ശമ്പളം നല്‍കണമെന്ന നിര്‍ദ്ദേശം നല്‍കിയത്. തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളുടെ വ്യക്തമായ രേഖ ഇതുമൂലം ഉണ്ടാവും. അല്ലാതെ ശമ്പളം നല്‍കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും.

ഇതിന്‍റെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് അവിദഗ്ദ്ധ തൊഴിലാളികള്‍ക്കാണ്. എല്ലാ തൊഴിലാളികള്‍ക്കും ആരോഗ്യ സുരക്ഷ ലഭിക്കണമെന്നതാണ് മറ്റൊരു തീരുമാനം. ഇപ്പോള്‍ അബുദാബിയില്‍ മാത്രമാണ് ആരോഗ്യ സുരക്ഷയുള്ളത്. ഇത് മറ്റ് എമിറേറ്റ്സുകളിലൂടെ ഉടന്‍ വ്യാപിപ്പിക്കും.

ദുബായ്| M. RAJU| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2007 (14:46 IST)
ഇനിമുതല്‍ തൊഴില്‍ സമരങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാകും. മുഖംനോക്കാതെയുള്ള നടപടിയായിരിക്കും ഉണ്ടാവുക. യു.എ.ഇയില്‍ ഇപ്പോള്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്. പത്ത് ലക്ഷം പുതിയ വിസകള്‍ ഉടന്‍‌തന്നെ അനുവദിക്കും. വിദേശതൊഴിലാളികള്‍ക്ക് യു.എ.ഇയിലെ തൊഴില്‍ നിയമം പരിചയപ്പെടുത്തുന്നതിനായി ഒരു പദ്ധതിയും തയാറാക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :