സൌദിയില്‍ ആണ്‍കുട്ടികളെ പുരുഷന്മാര്‍ പഠിപ്പിക്കണം

Teacher
WDWD
സൌദി അറേബ്യയിലെ സ്കൂളുകളില്‍ ആണ്‍കുട്ടികളെ പുരുഷ അധ്യാപകരും പെണ്‍‌കുട്ടികളെ വനിതാ അധ്യാപകരും പഠിപ്പിക്കണമെന്ന നിയമം കര്‍ശനമാക്കി.

ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ സ്കൂള്‍ അധികൃതര്‍ക്കും നല്‍ക്കിക്കഴിഞ്ഞു. നിയമം അടുത്ത അധ്യയന വര്‍ഷം മുതല്‍ സൌദിയിലെ എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമാക്കണമെന്നാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശം നടപ്പിലാവുന്നതോടെ ഈയിനത്തില്‍ വരുന്ന അധികച്ചെലവ് പരിഹരിക്കുന്നതിനായി ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചില സ്വകാര്യ സ്കൂളുകള്‍.

പുരുഷ അധ്യാപകരെ കൂടുതല്‍ നിയമിക്കാനും പുതിയ കെട്ടിടങ്ങള്‍ സ്ഥാപിക്കാനും മറ്റ് വഴികളില്ലെന്ന് ഇവര്‍ വാദിക്കുന്നു. ഇപ്പോള്‍ തന്നെ വിലക്കയറ്റവും വാടക വര്‍ദ്ധനവും മൂലം പൊറുതി മുട്ടിയ സൌദിയിലെ പ്രവാസികള്‍ക്ക് ഈ തീരുമാനം ദോഷകരമായി ബാധിക്കും. ഇതനുസരിച്ച് വിദ്യാഭ്യാസച്ചെലവ് 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിക്കും.

അധ്യാപകര്‍ ഇല്ലാതെ വിഷമിക്കുന്ന സ്കൂളുകള്‍ക്ക് നേരത്തെ തന്നെ കൂടുതല്‍ വിസ അനുവദിച്ചിട്ടുണ്ടെങ്കിലും അര്‍ഹരായ അധ്യാപകരെ കണ്ടെത്തുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പല സ്വകാര്യ വിദ്യാലയങ്ങളും ബി.എഡ് ബിരുദധാരികളെ നാട്ടില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നുണ്ട്.

റിയാദ്| M. RAJU| Last Modified തിങ്കള്‍, 24 ഡിസം‌ബര്‍ 2007 (16:29 IST)
ഇപ്പോഴിവിടെ ജോലി ചെയ്യുന്ന വീട്ടമ്മമാരില്‍ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടുവാനും സാധ്യതയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :