3 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് ലാഭം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 26 ഫെബ്രുവരി 2010 (14:23 IST)
PRO
2010-2011 ബജറ്റില്‍ ആദായ നികുതി സ്ലാബ് പരിഷ്കരിച്ചു. നേരത്തെയുള്ളതു പോലെ 1,60000 രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനമാണ് പുതുക്കിയ നിരക്ക്. നേരത്തെ മൂന്ന് ലക്ഷം വരെയുള്ളവരെയാണ് ഈ സ്ലാബില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതായത്, 3-5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇനത്തില്‍ 10 ശതമാനം ലാഭമുണ്ടാവും.

5-8 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 20 ശതമാനവും എട്ട് ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനമായിരിക്കും ആദായ നികുതി ഇനത്തില്‍ നല്‍കേണ്ടി വരിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :