സെയിലിന്‍റെ അറ്റാദായത്തില്‍ വന്‍ കുതിപ്പ്

മുംബൈ| WEBDUNIA|
സര്‍ക്കാര്‍ ഉരുക്ക് കമ്പനിയായ സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) യുടെ അറ്റാദായത്തില്‍ 98.6 ശതമാനം വര്‍ധന. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 1675.55 കോടി രൂപയാണ് സെയിലിന്‍റെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 843.34 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 12.3 ശതമാനം വര്‍ധനയാണ് മൂന്നാം പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 9878.68 കോടി രൂപയാണ് ഈ കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 8792 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അറ്റാദായം ഉയര്‍ന്നതായി സെയില്‍ വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :