മഹീന്ദ്രയുടെ അറ്റാദായത്തില്‍ വര്‍ധന

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 26 ജനുവരി 2010 (11:29 IST)
PRO
വില്‍പനയില്‍ കുതിപ്പുണ്ടായതിനെ തുടര്‍ന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ആന്‍ഡ് മഹീന്ദ്രയുടെ അറ്റാദായം ഉയര്‍ന്നു. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 413.70 കോടിയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലുണ്ടായതിനേക്കാള്‍ 43.60 ശതമാനം വര്‍ധനയാണ് ഈ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ക്കാരിന്‍റെ ഉത്തേജന പാക്കേജുകളും ചെറുകിട ഉഒപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമായതുമാണ് മൂന്നാം പാദത്തില്‍ വില്‍പന ഉയരാന്‍ കാരണമായത്. കമ്പനിയുടെ മൊത്തം വരുമാനം 51 ശതമാനം ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ 3255.10 കോടി രൂപയുടെ സ്ഥാനത്ത് 4920.30 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം.

ഡിസംബര്‍ 31 വരെയുള്ള ഒന്‍പത് മാസ കാലാവധിയില്‍ മഹീന്ദ്രയ്ക്ക് 1517.50 കോടി രൂപ അറ്റാദായം നേടാനായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 418 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. മൊത്തം വരുമാനത്തില്‍ ഇക്കാലയളവില്‍ 34.6 ശതമാനം വര്‍ധനയുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :