സ്റ്റാമ്പ് ഡ്യൂട്ടി: സര്‍ചാര്‍ജ് ഒഴിവാക്കി

WEBDUNIA| Last Modified വെള്ളി, 5 മാര്‍ച്ച് 2010 (15:28 IST)
PRO
സ്റ്റാമ്പ് ഡ്യൂട്ടി സര്‍ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.2010-11 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ്‌ നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാമ്പ് ഡ്യൂട്ടി കോര്‍പറേഷന്‍ പരിധിയില്‍ 11 ശതമാനവും മുനിസിപ്പാലിറ്റികളില്‍ 10 ശതമാനവും പഞ്ചായത്ത് പരിധിയില്‍ ഒമ്പത് ശതമാനമാനവുമായിരിക്കും. സര്‍ക്കാരിന്‍റെ ഭവനപദ്ധതികള്‍ക്ക് സര്‍ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കും.

നവീന മൂന്നാര്‍ നടാപ്പാക്കാന്‍ ബജറ്റില്‍ 20 കോടി രൂപ നീക്കിവെച്ചു. മൂന്നാര്‍ ടൌണ്‍ ടാറ്റയുടെ കൈയില്‍ നിന്ന് ഏറ്റെടുക്കാന്‍ നിയമനിര്‍മാണം നടത്തുമെന്നും ധനമന്ത്രി പറഞ്ഞു.സ്മാര്‍ട് സിറ്റി പദ്ധതിയ്ക്ക് പകരമായി ഇന്‍ഫോ പാര്‍ക്കില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുതകുന്ന പുതിയ പദ്ധതി നടപ്പാക്കുമെന്നും ഐസക് പറഞ്ഞു.ആദ്യഘട്ടമെന്ന നിലയില്‍ 150 ഏക്കര്‍ ഏറ്റെടുത്ത് ഇന്‍ഫോ പാര്‍ക്ക് വികസിപ്പിക്കും. സംസ്ഥാന ഐ ടി വകുപ്പിന്‍റെ മേല്‍‌നോട്ടത്തിലായിരിക്കും പുതിയ പദ്ധതി.വിഴിഞ്ഞം പദ്ധതിയ്ക്ക് 125 കോടി രൂപ നീക്കിവയ്ക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണം ഈ വര്‍ഷം നടപ്പാക്കും.

വിലക്കയറ്റത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും ആസിയാന്‍ കരാര്‍ സംസ്ഥാനത്തെ ദോഷകരമായി ബാധിച്ചുവെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.ആസിയാന്‍ കരാറിന്‍റെ നഷ്ടം നികത്താന്‍ കേന്ദ്ര പായ്ക്കേജ് വേണം. റവന്യു കമ്മി 1.9 ശതമാനമാണ്.കമ്മിയില്ലാതാക്കാനുള്ള ധന ഉത്തരവാദിത്ത നിയമം പൂര്‍ണമായും നടപ്പാക്കാനാവില്ല. സാമ്പത്തിക മാന്ദ്യം നികുതിവരുമാനത്തെ ബാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍:

നവീന മൂന്നാര്‍ നടാപ്പാക്കാന്‍ 20 കോടി

കാര്‍ഷിക മേഖലയ്ക്കുള്ള വിഹിതം 50 ശതമാനം ഉയര്‍ത്തി 622 കോടിയാക്കി. ഇതില്‍ 125 കോടി ഭക്‍ഷ്യ സുരക്ഷയ്ക്ക്.

നെല്‍കൃഷി വികസനത്തിന് 500 കോടി.

പച്ചക്കറി വികസനത്തിന് 100 കോടി.

വിദ്യാഭ്യാസ മേഖലയ്ക്ക് 316 കോടി. ഇതില്‍ 40 ശതമാനം സ്കൂള്‍ വിദ്യാഭ്യാസത്തിന്.

വിഴിഞ്ഞം പദ്ധതിയ്ക്ക് 125 കോടി.

മുല്ലപ്പെരിയാര്‍ പുതിയ ഡാമിന്‍റെ പഠനത്തിന് 10 കോടി.

എല്‍ എന്‍ ജി ടെര്‍മിനല്‍ 2012ല്‍ കമ്മീഷന്‍ ചെയ്യും.

മലയോര്‍ അഹൈവേ നിര്‍മാണം ഈ വര്‍ഷം തുടങ്ങും.

ജീവനക്കാരുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കില്ല.

വിഴിഞ്ഞം പദ്ധതിയ്ക്കായി ആഗോള ടെന്‍ഡര്‍ വിളിക്കും.

ഒരു വര്‍ഷത്തിനകം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്.

ദേശീയ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

മത്സ്യമേഖലയുടെ അടങ്കല്‍ 50 കോടിയില്‍ നിന്ന് 75 കോടിയാക്കി.

കെട്ടിട നിര്‍മാണത്തിന് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്.

രണ്ട് വര്‍ഷം കൊണ്ട് 10 കോടി മരം നടും.ഇതിനായി 100 കോടി ചെലവ് പ്രതീക്ഷിക്കുന്നു.

കുടുംബശ്രീ വിഹിതം 40 കോടിയാക്കി. അംഗങ്ങള്‍ക്ക് ഓണത്തോടെ 4% നിരക്കില്‍ വായ്പ.

കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് 10,000 ഹെക്ടര്‍ നെല്‍കൃഷിയും 5000 ഹെക്ടര്‍ പച്ചക്കറി കൃഷിയും

കെ എസ് ടി പിക്ക് 1600 കോടി.

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് 200 കോടി

ക്ഷേമ പെന്‍ഷന്‍ 300 രൂപയാക്കി.

കൊച്ചി മെട്രോ നടപ്പാക്കിയാല്‍ സര്‍ക്കാര്‍ ഓഹരി അടയ്ക്കാന്‍ അഞ്ചു കോടി.അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി.

മുഴുവന്‍ തീരദേശവാസികള്‍ക്കും സൌജന്യ വൈദ്യുതിയും വീടും.

ഇ.എം.എസ് പാര്‍പ്പിട പദ്ധതിയുടെ ബാങ്ക് വായ്പയ്ക്ക് 100 കോടി.

ചേരികളുടെ പുനരുദ്ധാരണത്തിന് 120 കോടി.

രണ്ട് രൂപയ്ക്ക് അരി ലഭിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ.

തൊഴിലുറപ്പ് പദ്ധതിയിലെ എല്ലാ അംഗങ്ങള്‍ക്കും 2 രൂപയ്ക്ക് അരി. രണ്ട് രൂപയ്ക്ക് അരി നല്‍കാനായി 500 കോടി. ജൂണ്‍ 1 മുതല്‍ 2 രൂപയ്ക്ക് അരി ലഭ്യമാവും.

നഗരമേഖലയില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാനായി 50 കോടി.

ജലസേചന പദ്ധതികള്‍ക്കായി 326 കൊടി.

വൈദ്യുതി മേഖലയിലെ വികസനത്തിന് 425 കോടി.

മൈക്രോ ജലവൈദ്യുത പദ്ധതികള്‍ക്ക് 5 കോടി.

കയര്‍ വ്യവസായത്തിന് 82 കോടി.

പട്ടികജാതി പെണ്‍കുട്ടികളുടെ വിവാഹ അലവന്‍സ് 20000 രൂപയാക്കി.

കുട്ടനാടിനായി കാര്‍ഷിക കലണ്ടര്‍ പ്രഖ്യാപിക്കും.

കണ്ണൂര്‍ വിമാനത്താവളത്തിന് 1000 കോടി. ഇതിനായി സിയാല്‍ മാതൃകയില്‍ പുതിയ കമ്പനി.

മൃഗസംരക്ഷണത്തിന്118 കോടി.

കന്നുകാലി ഇന്‍ഷൂറന്‍സിന് 5 കോടി.

ജലഗതാഗതത്തിന് 114 കോടി.

ഐടി, ടുറിസം മേഖലകള്‍ക്ക് 412 കോടി.

സാക്ഷരതാമിഷന് അഞ്ചു കോടി.

കോളജ് അധ്യാപകര്‍ക്ക് പുതിയ യു ജി സി നിരക്കില്‍ ശമ്പളം മാര്‍ച്ച് ഒന്നു മുതല്‍.

സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും എ ഇ ഡി ബള്‍ബുകള്‍.

ഡയറി ഫാമുകള്‍ക്ക് 6 കോടി.

120 കോടി മുടക്കി എട്ട് പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍.

കെ എസ് എഫ് ഇ വിദേശ ചിട്ടി നടത്തും.

തലശ്ശേരിയില്‍ 100 കോടിയുടെ പൈതൃക പദ്ധതി.

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഈ വര്‍ഷം ലാഭത്തിലാക്കും. ഇപ്പോള്‍ നഷ്ടത്തിലോടുന്നത് അഞ്ച് പൊതു മേഖലാ സ്ഥാപനങ്ങള്‍ മാത്രം.

കേരള വാണിജ്യമിഷന്‍ രൂപീകരിക്കും.

കെ എസ് ആര്‍ ടി സിയ്ക്ക് 42 കോടി. 1000 പുതിയ ബസുകള്‍ വാങ്ങും.

44.08 കോടി യൂണിറ്റ് അധിക വൈദ്യുതി ഉല്‍‌പ്പാദിപ്പിച്ചു.

തുറമുഖങ്ങള്‍ക്ക് 121 കോടി.

അതിവേഗ റയില്‍ ഇടനാഴിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം.

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് 25 കോടി.

15 പുതിയ ഐ ടി ഐകള്‍ സ്ഥാപിക്കും.

ജലഗതാഗതത്തിന് 114 കോടി.

സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ 100 കോടി.

ദേശീയഗെയിംസിന് 62 കോടി.

ഐ ലീഗിന് യോഗ്യത നേടുന്ന ഫുട്ബോള്‍ ക്ലബ്ബിന് ധനസഹായം.

നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിന് 1 കോടി

അമ്പലപ്പുഴയില്‍ പുതിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്.

പ്രമേഹവും, രക്തസമ്മര്‍ദ്ദവും നിരീക്ഷിക്കാന്‍ ജനകീയ സംവിധാനം.

മെഡിക്കല്‍ സര്‍വകലാശാല ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും.

അധ്യാപകരുടെ പെന്‍‌ഷന്‍ പ്രായം ഉയര്‍ത്തില്ല.

ചെറുകിട പരമ്പരാഗത വ്യവസായത്തിന് 240 കോടി.

കശുവണ്ടി വ്യവസായത്തിന് 52 കോടി.

നാളികേര വികസനത്തിന് 30 കോടി, സംസ്കരണത്തിന് 10 കോടി.

പൊതുജനാരോഗ്യത്തിന് 166 കോടി.

കുടിവെള്ള പദ്ധതികള്‍ക്ക് 1058 കോടി.

വ്യവസായ ഇടനാഴിയ്ക്ക് തുടക്കം കുറിയ്ക്കും.

ചെറുകിട-പരമ്പരാഗത വ്യവസായത്തിന് 240 കോടി.

വന്‍‌കിട വ്യവസായത്തിന് 412 കോടി.

സമ്പൂര്‍ണ വൈദ്യുതീകരണത്തിന് 12.58 കോടി.

ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന് 56 കോടി.

സഹകരണ മേഖലയ്ക്ക് 42 കോടി.

സാമൂഹിക ക്ഷേമത്തിന് 190 കോടി.

വില്ലേജ് ഓഫീസുകളുടെ നവീകരണത്തിന് 3 കോടി.

കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള പദ്ധതികള്‍ക്കായി 9 കോടി.

സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി പുറത്തുകൊണ്ടു വരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്കാരം. ഇതിനായി 50 ലക്ഷം രൂപ നീക്കി വെയ്ക്കും.

ബിവറേജസ് കോര്‍പറേഷന്‍ ഡി-അഡിക്ഷന്‍ സെന്‍ററുകള്‍ തുടങ്ങും.

പത്തിടങ്ങളില്‍ അഗ്നിശമനസേനാ യൂണിറ്റുകള്‍.

വാറ്റ് അസെസ്‌മെന്‍റ് കാലാവധി ഒരു വര്‍ഷം കൂടി നീട്ടി.

ചെക്ക് പോസ്റ്റുകളില്‍ ഇ-ഫയലിംഗ് സംവിധാനം.

നികുതി വകുപ്പിന്‍റെ അറിയിപ്പുകള്‍ വ്യാപാരികളേ എസ് എം എസ് വഴി അറിയിക്കും.

രുദ്രാക്ഷമാല, ജപമാല, വിഭൂതി എന്നിവയെ നികുതിയില്‍ നിന്നും ഒഴിവാക്കി.

5000ല്‍ താഴെ കണക്ഷനുള്ള കേബിള്‍ ഓപ്പറേറ്റര്‍മാരെ ആഡംബര നികുതിയില്‍ നിന്നൊഴിവാക്കി.

ഡി ടി എച്ചിന് ഒരു ശതമാനം ആഡംബര നികുതി.

ആയുര്‍വേദ പല്‍പ്പൊടിയുടെ നികുതി നാലു ശതമാനമാക്കി നിജപ്പെടുത്തി.

ചമ്മന്തിപ്പൊടിയുടെ നികുതി നാലു ശതമാനമാക്കി.

മെറ്റല്‍ ക്രഷര്‍, സ്വര്‍ണം എന്നിവയുടെ കോമ്പൌണ്ടിംഗ് നികുതി പുതുക്കി.

സ്റ്റാമ്പ് ഡ്യൂട്ടിയിലെ സര്‍ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കും.

പഞ്ചായത്ത് പ്രദേശങ്ങളിലെ സ്റ്റാമ്പ് ഡ്യൂട്ടി 12ല്‍ നിന്ന് ഒമ്പത് ശതമാനമാക്കി.

ഇറക്കുമതി ചെയ്യുന്ന പഞ്ചസാരയ്ക്ക് നികുതി ഒഴിവാക്കും.

ഇറക്കുമതി ചെയ്യുന്ന വിദേശമദ്യത്തിന്‍റെ വില്‍‌പ്പന നികുതി 10 ശതമാനം കൂട്ടി.

വൈനിന്‍റെയും ബിയറിന്‍റെയും നികുതി 10 ശതമാനം കുറച്ചു.

1500 സി സിക്ക് മുകളിലുള്ള കാറുകളുടെ വില്‍‌പ്പന നികുതി 8%.

കൈകൊണ്ടു നിര്‍മ്മിക്കുന്ന സോപ്പിന്റെ നികുതി നാലു ശതമാനം കുറച്ചു.

ഖാദി ഗ്രാമ വ്യവസായ യൂണിറ്റുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കും.

റീ സൈക്കിള്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും.

ലോട്ടറിയിലൂടെ 750 കോടി സമാഹരിക്കും.

പേപ്പര്‍ ബാഗിന് പുറമെ കൈതോല-കമുകിന്‍,കുളവാഴ ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കും.

ലാന്‍ഡ് ബാങ്കിന് ഒന്നരകോടി.

സുനാമി പുനരധിവാസത്തിന് 139 കോടി.

രജസ്‌ട്രേഷന്‍ കമ്പ്യൂട്ടറൈസേഷന് രണ്ടരക്കോടി.

പുതിയ 4 പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.

വൈറ്റില മൊബിലിറ്റി ടെര്‍മിനലിന് അഞ്ചു കോടി.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :