പാര്‍വ്വതിയെ എല്ലാവരും അറിയും.ക്യാമറക്കണ്ണുകളെ കാവല്‍ നിറുത്തി ഈ മന:ശാസ്ത്രജ്ഞ ഇരുട്ടില്‍ അനന്ത പുരിയിലെ വീഥി കളിലൂടെ നടന്നപ്പോള്‍ മറ നീക്കി പുറത്തു വന്നത് മലയാളിയുടെ രോഗാതുരമായ ലൈംഗിക ആര്‍ത്തിയാണ്
കേരള മോഡല്‍ ലോകത്തിന് തന്നെ മാതൃകയാണ്.
എന്നാല്‍ ആരോഗ്യപരമായ സ്ത്രീ പുരുഷബന്ധത്തിന്‍റെ കാര്യത്തില്‍ മലയാളി ഇപ്പോഴും വളരെ പിറകിലാണ്.
ലൈംഗികതയെ ചര്‍ച്ച ചെയ്യുമ്പോള്‍ എപ്പോഴും പുരുഷ കേന്ദ്രീകൃത വലതു പക്ഷ ആശയങ്ങള്‍ മുറുകെ പിടിക്കാനാണ് നമ്മള്‍ക്ക് ഇഷ്ടം.പത്തൊമ്പതാം നൂറ്റാണ്ടില്‍ ആംഗലേയ വിദ്യാഭ്യാസത്തിന്‍റെ കൂടെ തലയ്ക്കു കയറിയ വിക്ടോറിയന്‍ സദാചാരമൂല്യങ്ങളുടെ ബാധ നമ്മളെ പിന്തുടരുന്നു.
ലൈംഗികതയെ ഒരു രാഷ്ട്രീയ വീക്ഷണകോണുകളില്‍ നിന്ന് നോക്കി കാണുന്ന ഒരു പുസ്ത്കമാണ് സൈന്‍ ബുക്ക്സ് പുറത്തിറക്കിയ 'കേരളം ലൈംഗികത ലിംഗനീതി'യെന്ന പുസ്തകം.ലൈംഗികതയിലെ വൈവിധ്യത്തെ അംഗീകരിച്ച്,വ്യത്യസ്ത് ലൈംഗിക ഇഷ്ടങ്ങള്‍ ഉള്ള്ളവരെ മുഖ്യധാരാ സമൂഹം അംഗീകരിക്കണമെന്ന ആവശ്യം ഈ പുസ്തകം മുന്നോട്ട് വെയ്ക്കുന്നു.
ആശാലതയൂടെ 'ബഷീര്‍ കണ്ട മുലകളെ'ന്നആശാലതയൂടെ തലക്കെട്ടോടെയാണ് ആമുഖത്തിനു ശേഷം പുസ്ത്കം ആരംഭിക്കുന്നത്.1954 ല്‍ പ്രസിദ്ധീകരിച്ച കഥയാണ് വിശപ്പ്.മട്ടുപ്പാവില്‍ നില്‍ക്കുന്ന ഹെഡ്മാസ്റ്ററൂടെ ഭാര്യയുടെ മുലകളെ നോക്കി വെള്ള മിറക്കുന്ന കൊച്ചു കൃഷ്ണനെക്കുറിച്ച് കഥ യുടെ തൂടക്കത്തില്‍ വിവരിക്കുന്നു.