പേയോന്‍ 1000 - ട്വീറ്റുകള്‍ പുസ്തകമായപ്പോള്‍

ബെന്നി ഫ്രാന്‍സീസ്

WEBDUNIA|
PRO
PRO
വ്യാജ എഴുത്തുകാരേയും അഞ്ച് പൈസക്ക് ബുദ്ധിയില്ലാത്ത തത്വചിന്തകരെയും നിര്‍ഗുണ പരബ്രഹ്മങ്ങളായ സാംസ്കാരിക നായകരെയും ഭള്ള് പറയുന്ന എഴുത്തുരീതി നമുക്ക് അപരിചിതമല്ല. റെസ്റ്റോറേഷന്‍ പീരിയഡില്‍ ഇതൊക്കെ ചെയ്ത് സറ്റയര്‍ എന്ന സാഹിത്യശാഖയ്ക്ക് പ്രത്യേക ദിശാബോധം കൊടുത്തവരാണ് ജൊനാഥന്‍ സ്വിഫ്റ്റ്, അലക്സാണ്ടര്‍ പോപ്പ്, ജോണ്‍ ഗയ് എന്നിവരെല്ലാം. ഈ ശാഖയില്‍ മലയാളത്തിലും പടര്‍പ്പുകള്‍ വളര്‍ന്ന് പന്തലിക്കുകയുണ്ടായി, വി‌കെ‌എന്‍, നാരായണ പിള്ള തുടങ്ങിയവര്‍.

എഴുത്തിന്റെ പ്ലാറ്റ്‌ഫോമായി നെറ്റ് മാറുകയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ജനപ്രിയമാകുകയും ചെയ്തതോടെ സറ്റയറിന് വീണ്ടുമൊരു മാനം കൈവരികയാണ്. തമിഴില്‍ ഈയിടെ പ്രസിദ്ധീകരിച്ച ‘പേയോന്‍ 1000’ എന്ന പുസ്തകത്തെ പരിചയപ്പെടുത്താനാണ് ഇത്രയും പറഞ്ഞത്. റൈറ്റര്‍ പേയോന്‍ (//twitter.com/writerpayon) എന്ന വ്യാജപേരില്‍ ആരോ ചെയ്ത ട്വീറ്റുകളാണ് ഈ പുസ്തകത്തിലുള്ളത്.

ഒരു യുക്തിയുമില്ലാത്ത പോപ്പുലര്‍ കള്‍‌ച്ചറിനെ പരിഹസിക്കുകയും തമിഴ് സാഹിത്യ - സിനിമാ - സാംസ്കാരിക രംഗത്തെ വിഡ്ഡിത്തരങ്ങളെ ഊശിയാക്കുകയും ചെയ്യുന്നുണ്ട് പേയോന്‍. വി‌കെ‌എന്‍ ചെയ്ത പോലെ നിരവധി സാങ്കല്‍‌പിക കഥാപാത്രങ്ങളെ പേയോന്‍ അവതരിപ്പിക്കുന്നു. അവസരം കിട്ടിയാല്‍ സാഹിത്യജ്ഞാനം പ്രകടിപ്പിക്കുന്ന ‘ലോഡ് ലബുക്കുദാസ്’ അങ്ങിനെയൊരു കഥാപാത്രമാണ്. യഥാര്‍ത്ഥത്തിലുള്ള ആളുകളും ഇതിലെ സാങ്കല്‍‌പിക സംഭവവിവരണങ്ങളില്‍ കടന്നുവരുന്നുണ്ട്.

പേയോന്റെ ചില പ്രയോഗങ്ങള്‍ (ട്വീറ്റുകള്‍) ഇവിടെ പകര്‍ത്തുന്നു. അര്‍ത്ഥം കിട്ടാനായി ഒരേകദേശ മലയാള പരിഭാഷയും ബ്രാക്കറ്റില്‍ നല്‍‌കുന്നു.

ഇയക്കുനര്‍ പിയറി പലര്‍‌ട്യൂ ഇരൈന്തുവിട്ടാര്‍. പാവം, യാര്‍ പെട്ര പിള്ളയോ. അവരെ പറ്റി അറിന്തപിന്‍, 2002-ലെയേ അവര്‍ പടങ്കളെ പാര്‍ത്തതുപോലെ എഴുതവേണ്ടും.

(സംവിധായകന്‍ പിയറി മരിച്ചുവെത്രെ. ഏത് മാതാപിതാക്കളുടെ മകനോ?! ഇനിയിപ്പൊ, അയാളെ പറ്റി വായിച്ച്, 2002-ല്‍ തന്നെ അയാളുടെ സിനിമകള്‍ മുഴുവന്‍ കണ്ടുതീര്‍ത്തപോലെ എഴുതണം.)

നരേന്ദ്രമോഡിയെ ദേശീയ വിലങ്കാക അറിവിക്കും‌പടി ബിജെപിയില്‍ ഒരു അണിയിനര്‍ കോരുകിരാര്‍കളാം. എനക്കും ജയമോഹനുക്കും തെരിന്ത ഒരുവര്‍ കൂറിനാര്‍.

(നരേന്ദ്രമോഡിയെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ബി‌ജെ‌പിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെത്രെ. എനിക്കും ജയമോഹനനും പരിചയമുള്ള ഒരാള്‍ പറഞ്ഞതാണ്.)

പോളാന്‍സ്കിയെ സിറൈയില്‍ തള്ളിട്ടാര്‍കള്‍. എപ്പേര്‍പ്പെട്ട കലൈഞ്ജന്‍ അവര്‍. ഒരു കലൈഞ്ജന്‍ കുട്രം സെയ്താല്‍ കുട്രമാകുമാ? കുട്രവുണര്‍വ് തരും ദണ്ഡനൈ പോതാതാ?

(പോളാന്‍സ്കിയെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു. എത്ര മഹാനായ കലാകാരനാണ് അയാള്‍. കലാകാരന്‍ കുറ്റം ചെയ്താല്‍ കുറ്റമായി കണക്കാക്കാമോ? കുറ്റബോധം ഉണ്ടാക്കുന്ന ശിക്ഷ കൊടുത്താല്‍ പോരായിരുന്നോ?)

ഒരു എഴുത്താളന്‍ എഴുതുവതു മട്രവരുക്കു പുരിയതേവയില്ലൈ. അവന്‍ എഴുതുവതു അവനുക്കേ പുരിയാമല്‍ പോവതു ഒരു സെന്‍ നിലൈ. അതുവേ അവന്‍ ഇലക്കാക ഇരുക്കവേണ്ടും.

(എഴുത്തുകാര്‍ എഴുതുന്നത് മറ്റുള്ളവര്‍ക്ക് മനസിലായിക്കൊള്ളണം എന്നില്ല. എഴുതുന്നത് തനിക്കുതന്നെ മനസിലാകാത്തത് ഒരു തരം ‘സെന്‍’ അസ്വസ്ഥയാണ്. എല്ലാ എഴുത്തുകാരും ഇത് മനസില്‍ ലക്‌ഷ്യം വച്ചുകൊണ്ട് എഴുതണം.)

നാന്‍ ചാരുവുക്കു ‘സരക്ക്’ വാങ്കിക്കൊടുത്ത് അവര്‍ ബോതൈയില്‍ ഇരുക്കൈയില്‍ പല വെളിനാട്ടു എഴുത്താളര്‍കള്‍ പെയരെ കറന്തുവിടുവതാകെ അവര്‍ വദന്തി പരപ്പുകിറാര്‍.

(ഞാന്‍ മദ്യം വാങ്ങിക്കൊടുത്ത് ചാരു നിവേദിതയുടെ കയ്യില്‍ നിന്ന് വല വിദേശ എഴുത്തുകാരുടെയും പേരുകള്‍ ചോര്‍ത്തുന്നതായി ചാരു കുപ്രചരണം നടത്തുന്നു.)

റിയാലിറ്റി ഷോവുക്കു വസനമെഴുത അഴൈത്താര്‍കള്‍. ശരി എന്ന് പോണാല്‍ അരുകില്‍ അമര്‍ന്തു ഒവ്വൊരു വരിക്കും തിരുത്തം സൊല്‍‌കിറാര്‍കള്‍.

(റിയാലിറ്റി ഷോയ്ക്ക് സ്‌ക്രിപ്റ്റ് എഴുതാന്‍ എന്നെ വിളിച്ചു. എന്നാല്‍ എന്റെയരുകിലിരുന്ന് എല്ലാ വരിക്കും മാറ്റം വേണമെന്ന് അവര്‍. പണി ശരിയാവില്ലെന്ന് കരുതി ഞാന്‍ പോന്നു.)

എനക്കും ജയമോഹനുക്കും എന്ന വ്യത്യാസം? ഞാന്‍ ഇണൈയ സുനാമി, അവര്‍ ഇണൈയ സുന്ദര രാമസ്വാമി. പൊറാമയാത്താന്‍ ഇരുക്കിറതു.

(എനിക്കും ജയമോഹനും എന്താണ് വ്യത്യാസം? ഞാന്‍ നെറ്റില്‍ സുനാമി, ജയമോഹനാവട്ടെ നെറ്റിലെ സുന്ദരരാമസ്വാമി. അസൂയ തോന്നുന്നു.)

മലയാള മനോകര നാളിതഴില്‍ എന്‍ നേര്‍ക്കാണല്‍ വെളിയാകിയിരുക്കിറതു. മലയാളത്തില്‍. അതെ പടിപ്പവര്‍കള്‍ നാന്‍ മലയാളം പേസുവേന്‍ എന നിനൈക്കക്കൂടും.

(‘മലയാള മനോകര’പേപ്പറില്‍ എന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നു. മലയാളത്തില്‍ തന്നെ. അത് വായിക്കുന്നവരൊക്കെ ഞാനും മലയാളം പറയുമെന്ന് ധരിച്ചുവശാവും.)

എനതു പുത്തകം ഒണ്‍‌ട്രെ ഒരു ഹിന്ദി പേരാസിയരിടം മൊഴിപെയര്‍ക്ക കൊടുത്തേന്‍. പടിത്തുവിട്ടു ‘ബഹൂത് ബോര്‍ ഹേ’ എണ്‍‌ട്രാര്‍. ബോര്‍ഹേയുടന്‍ ഒപ്പിടുകിറാര്‍.

(എന്റെയൊരു പുസ്തകം മൊഴിമാറ്റാനായി ഒരു ഹിന്ദി വിദ്വാനെ ഏല്‍‌പിച്ചു. പുസ്തകം വായിച്ച് അയാള്‍ ‘ബഹൂത് ബോര്‍ ഹേ’ എന്ന് പറഞ്ഞു. ബോര്‍ഹേസുമായിട്ടാണ് കക്ഷിയെന്ന താരതമ്യപ്പെടുത്തുന്നത്!)

സോഷ്യല്‍ സറ്റയര്‍ എന്ന സാഹിത്യശാഖയില്‍ പേയോന്‍ നടത്തിയ ‘ട്വീറ്റ് പരീക്ഷണം’ എനിക്കിഷ്ടപ്പെട്ടു. കാരക്‌ടര്‍ പരിധിക്കുള്ളില്‍ കുറിക്കുകൊള്ളുന്ന ഭാഷ ഉണ്ടാക്കിയെടുത്ത പേയോന്‍ സിനിമയ്ക്ക് ആവശ്യമായ ‘പഞ്ച്’ ഡയലോഗുകള്‍ എഴുതാനുള്ള പരീക്ഷണത്തിലാണോ ആവോ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :