ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ നജീബെന്ന ഗായകന്‍ ഗസല്‍ പാടുന്നു. പാട്ട് അവസാനിച്ചു. ജഡ്‌ജുമാരുടെ ഊഴമെത്തി. സംഗീതസംവിധായകന്‍ ശരത്തിന് തെറ്റുകള്‍ ഒന്നും പറയാനില്ലായിരുന്നു. സന്തോഷം കൊണ്ട് അദ്ദേഹം പൊട്ടികരഞ്ഞു. അത്ര മികച്ച രീതിയിലാണ് നജീബെന്ന തലക്കനമില്ലാത്ത ഗായകന്‍ പാടിയത്. ഇത് കണ്ടപ്പോള്‍ ലേഖകന്‍റെ മനസ്സ് വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് പോയി.
കോഴിക്കോട് പ്രസ് ക്ലബില്‍ ജേര്‍ണലിസം പഠിക്കുന്ന കാലം. ഇപ്പോള്‍ മാതൃഭൂമി തൃശൂര്‍ യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ എന്‍.പി സുരേന്ദ്രനാണ് ഞങ്ങളെ പഠിപ്പിക്കുന്നു. അദ്ദേഹം ശ്രീകാന്ത് കോട്ടക്കലിന്‍റെ ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ‘ഒരു പാട് പ്രതീക്ഷകള്‍ ഇവന്‍ നല്‍കുന്നു’, ഇതു പറയുമ്പോള്‍ സന്തോഷം കൊണ്ട് അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ശ്രീകാന്ത് കോട്ടക്കലിന്‍റെ വാര്‍ത്തകള്‍ ലേഖകന്‍ വളരെ ശ്രദ്ധയോടെ എന്നും വായിക്കാറുണ്ട്. ശ്രീകാന്തിന്‍റെ ബൈലൈന്‍ കണ്ടാല്‍ വേഗത്തില്‍ തന്നെ ആമുഖ ഖണ്ഡികയിലേക്ക് നോക്കും. ആമുഖ ഖണ്ഡികയില്‍ ഒരു ‘ ശ്രീകാന്ത് മാജിക്‘ ഉറപ്പാണ്.
പത്രപ്രവര്‍ത്തനത്തില്‍ കാവ്യ ചാരുത മനോഹരമായി ഉപയോഗിക്കുവാന്‍ കഴിയുന്ന മിടുക്കനാണ് ഈ യുവാവ്. ശ്രീകാന്തിന്‍റെ ഫീച്ചറുകളിള്‍ ദുര്‍മേദസ് ഇല്ലായെന്ന് തന്നെ പറയാം.
ശ്രീകാന്ത് കോട്ടക്കല്‍ രചിച്ച ‘ഒരു അന്തിക്കാട്ടുകാരന്‍റെ ലോകങ്ങള്‍’ക്ക് എന്‍.പി.സുരേന്ദ്രന്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയ നിരൂപണം വായിച്ചു. 2007 ല്‍ വായിച്ച മികച്ച നിരൂപണങ്ങളിലൊന്ന്. തുടര്‍ന്ന് ഈ പുസ്തകം വാങ്ങി വായിച്ചു. മനോഹരം. പുസ്തകത്തിന്‍റെ മികച്ച നിലവാരം ശ്രീകാന്തിന്‍റെ മറ്റ് രചനകള്‍ വായിച്ചവരെ അദ്ഭുതപ്പെടുത്തുകയില്ല.
സത്യന്‍ അന്തിക്കാട് മലയാളിക്ക് ‘അയലത്തെ വീട്ടിലെ സംവിധായകനാ‘ണ്‘. മലയാളിയെ ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുകയും ചെയ്യുവാന്‍ ശപഥമെടുത്തിരിക്കുന്ന സിനിമ സംവിധായകന്‍. വെള്ളിത്തിരയുടെ വര്‍ണ്ണപൊലിമ ഈ സംവിധായകന് ഒരു തലക്കനവും ഉണ്ടാക്കിയിട്ടില്ല.