മുഖത്തെ ചുളിവകറ്റാൻ വെണ്ണകൊണ്ടൊരു ഫെയ്സ്‌പാക് !

Sumeesh| Last Modified വ്യാഴം, 15 നവം‌ബര്‍ 2018 (09:02 IST)
വെണ്ണ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന് നമുക്കറിയാം. എന്നാൽ
അതിനേക്കാൾ എത്രയോ പ്രയോജനകരമാണ് വെണ്ണ സൌന്ദര്യ സംരക്ഷണത്തിന്. വെണ്ണ കൂടെയുണ്ടെങ്കിൽ. നമ്മളുടെ ചർമ്മം എന്നും ചെറുപ്പമായിരിക്കും പ്രായത്തെ വിരട്ടിയോടിക്കാൻ വെണ്ണയിലും നല്ല ഒരു വിദ്യയില്ല.

എന്നാൽ യൌവ്വനം നിലനിർത്തുന്നതിനായി വെണ്ണയെ ശരിയായ രീതിയിൽ തന്നെ പ്രയോജനപ്പെടുത്തണം എന്നുമാത്രം. വെണ്ണയിൽ ചില ചേരുവകൾ കൂടി ചേരുമ്പോൾ അത് ഒരു അപൂർവ ആന്റീ ഏജിംഗ് ഔഷധമായി രൂപാന്തരം പ്രാപിക്കും. ആ അപൂർവ കൂട്ടിനെക്കുറിച്ചാണ് ഇനി പറയുന്നത്.

ഒരു കപ്പ് വെളിച്ചെണ്ണ, അഞ്ച് തുള്ളി ഓറഞ്ച് ഓയില്‍, അഞ്ച് തുള്ളി നാരങ്ങ ഓയില്‍, കാല്‍ക്കപ്പ് വെണ്ണ ഇവയാണ് ഫെയ്സ്‌പാക്കിനായി വേണ്ട ചരുവകൾ. വെണ്ണയിലേക്ക് വെളിച്ചെണ്ണ നന്നായി ലയിപ്പിച്ച് ചേർക്കുക. തുടർന്ന് മറ്റു ചേരുവകളും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉത്തമം.

ആഴ്ചയിൽ മൂന്ന് ദിവസം. ഈ കൂട്ട് ചർമ്മത്തിലും മുഖത്തും തേച്ചു പിടിപ്പിക്കാം. ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് മാറ്റം വ്യക്തമാകും. ചർമ്മത്തിലെ വരളച്ചയെ ഇത് വേഗത്തിൽ ക്രമീകരിക്കുന്നതോടെ
ചുളിവുകൾ മാഞ്ഞു തുടങ്ങും. പ്രത്യേകമായ ഒരു തിളക്കം ചർമ്മത്തിൽ വന്നു ചേരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :