ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ മുതല്‍ ചുരുളന്‍ തലമുടിയായിരുന്നു സച്ചിന്റെ ട്രേഡ് മാര്‍ക്ക്. തലമുടിയില്‍ അധികം പരീക്ഷണങ്ങള്‍ക്കൊന്നും സച്ചിന് മുതിരാറില്ലായിരുന്നു. എന്നാല്‍ കാത്തിരിപ്പുകള്‍ക്കൊടുവില്‍ നൂറാം സെഞ്ച്വറി കുറിച്ചപ്പോള്‍ അദ്ദേഹം മുമ്പത്തെതിലും സ്മാര്‍ട്ടായിരുന്നു, ചെറുപ്പമായും തോന്നിച്ചു. കാരണം പുത്തന്‍ ഹെയര്‍സ്റ്റൈല്‍ തന്നെ.
ടീമിലെ യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന സച്ചിന്റെ ഈ ചെറുപ്പത്തിന് കാരണം അദ്ദേഹം ഹെയര്‍സ്റ്റൈലില്‍ വരുത്തിയ മാറ്റം തന്നെയാണ്. പുതിയ ഹെയര്‍ സ്റ്റൈലില്‍ സച്ചിന് ഏഷ്യ കപ്പ് കളിക്കാനിറങ്ങിയപ്പോള്‍ ആരാധകര്‍ അമ്പരപ്പിലായിരുന്നു. ഹെയര്‍ സ്റ്റൈല്‍ ഭാഗ്യം കൊണ്ടുവരുമോ എന്നറിയാനുള്ള കൌതുകം. ഒടുവില്‍ അത് തന്നെ സംഭവിച്ചു. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് അറുതി വരുത്തി, ബംഗ്ലാദേശിനെതിരെയായ മത്സരത്തില്‍ അദ്ദേഹം തന്റെ നൂറാം സെഞ്ച്വറി കുറിച്ചു.
സച്ചിന് ഒന്നുകൂടി സ്മാര്‍ട്ടായി, സെഞ്ച്വറികളുടെ സെഞ്ച്വറിയും നേടി. ക്ലിക്കായ സച്ചിന് ഹെയര്‍സ്റ്റൈല്‍ യുവാക്കള്‍ക്കിടയില്‍ ട്രെന്റ് ആയി മാറുകയാണ്.
English Summary: Tendulkar’s new hair style makes him look Perkier and young! It becomes trend.