ത്രിരാഷ്ട്രപരമ്പരയില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയത് താന്‍ ഭാഗമായ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് വിജയമാണെന്ന് ധോണി. വിജയം ലക്‍ഷ്യം പിന്തുടരാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ മത്സരം ആവേശകരമായിരുന്നുവെന്ന് ധോണി പറഞ്ഞു.
നാല്‍പ്പത് ഓവറില്‍ 321 റണ്‍സ് നേടാന്‍ മികച്ച തുടക്കം ആവശ്യമാണ്. സെവാഗും സച്ചിനും ഗംഭീറും ആ തുടക്കം നല്‍കി. മൊത്തത്തില്‍ ടീമിന്റേത് മികച്ച പ്രകടനമായിരുന്നു- ധോണി പറഞ്ഞു.
ടോസ് നേടി ബാറ്റിംഗിനയക്കുമ്പോള്‍ ശ്രീലങ്കയെ 250 റണ്‍സില്‍ താഴെ മാത്രമേ റണ്‍സെടുക്കാന്‍ അനുവദിക്കാകൂ എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അതിന് കഴിഞ്ഞില്ല. 320 റണ്‍സ് എന്നത് പെട്ടെന്ന് നേടാന്‍ കഴിയുന്ന ഒന്നല്ല. എന്നാല്‍ മികച്ച തുടക്കം ലഭിച്ചാല്‍ അതിന് സാധിക്കുമെന്ന് അറിയാമായിരുന്നു- ധോണി പറഞ്ഞു.
ശ്രീലങ്ക ഉയര്‍ത്തിയ 321 എന്ന കൂറ്റന്‍ വിജയലക്‍ഷ്യം പിന്തുടര്‍ന്ന ഇന്ത്യ പതിമൂന്നിലധികം ഓവറുകള്‍ ബാക്കിനില്‍ക്കേ വിജയം നേടി. മാത്രമല്ല ബോണസ് പോയിന്‍റും ലഭിച്ചു. അടുത്ത മത്സരത്തില്‍ ഓസ്ട്രേലിയയോട് ശ്രീലങ്ക പരാജയപ്പെട്ടാല്‍ ഇന്ത്യ ത്രിരാഷ്ട്ര കപ്പിന്‍റെ ഫൈനലിലെത്തും.