പുതിയ റോളിന്റെ ആവേശത്തില്‍ കോഹ്‌ലി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഏഷ്യാ കപ്പില്‍ ടീം ഇന്ത്യയുടെ ഉപനായകന്‍ വിരാട് കോഹ്‌ലിയാണ്. കഴിഞ്ഞമത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ 133 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് കോഹ്‌ലിക്ക് ഉപനായക സ്ഥാനം ലഭിച്ചത്. പുതിയ സ്ഥാനം ലഭിച്ചതില്‍ കോഹ്‌ലി ഏറെ ആവേശത്തിലാണെന്ന് പരിശീലകന്‍ രാജ് കുമാര്‍ ശര്‍മ പറഞ്ഞു.

ടീമിന്റെ ഉപനായകനായി തെരഞ്ഞെടുത്ത കാര്യം കോഹ്‌ലിയെ ഞാന്‍ ഫോണില്‍ വിളിച്ച് അറിയിച്ചു. കോഹ്‌ലി അപ്പോള്‍ ഉറങ്ങുകയായിരുന്നു. എന്നാല്‍ ടീമിന്റെ ഉപനായകനായി തെരഞ്ഞെടുത്ത വാര്‍ത്ത കേട്ട് കോഹ്‌ലി ആവേശഭരിതനായി- കോഹ്‌ലിയുടെ പരിശീലകന്‍ രാജ് കുമാര്‍ ശര്‍മ പറഞ്ഞു.

പുതിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകുമെന്ന് കോഹ്‌ലി കരുതുന്നു. പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സ്ഥാനക്കയറ്റം പ്രചോദനമാകുമെന്നും കോഹ്‌ലി പറഞ്ഞതായി രാജ് കുമാര്‍ ശര്‍മ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :