ആയുര്‍‌വേദവും ദോഷങ്ങളും

WD
ആയുര്‍വേദ ചികിത്സ ത്രിദോഷങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് (വാതം, പിത്തം, കഫം). മനുഷ്യന്‍റെ ശരീരത്തിന് എന്തെങ്കിലും അസുഖങ്ങളുണ്ടാകുന്നത് ഈ ദോഷങ്ങളില്‍ ഏതെങ്കിലും അധികരിക്കുന്നതു കൊണ്ടാണെന്ന് ആയുര്‍വേദം പറയുന്നു. ആയുര്‍വേദ വിധി പ്രകാരം ചില്‍കിത്സയ്ക്ക് രണ്ട് തരത്തിലുള്ള അടിസ്ഥാനമാണ് ഉള്ളത്.

സംശോധനം (നീക്കം ചെയ്യല്‍)

ഷന്‍ഷാമന (ദോഷങ്ങള്‍ അധികരിക്കാതെ നോക്കല്‍)

ഈ രണ്ട് പ്രവൃത്തികളിലും ശരീരത്തെയും രോഗത്തെയും സംബന്ധിച്ചുള്ള എല്ലാ മുഖ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു.

സംശോധനം: ശരീരത്തില്‍ നിന്നോ, ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്തില്‍ നിന്നോ ദോഷങ്ങള്‍ നീക്കുന്ന എല്ലാ മരുന്നുകളും വസ്തുക്കളും ഇതില്‍ പെടുന്നു. താഴെ പറയുന്ന രീതിയിലുള്ളതാണ് ഇത്.

o ഉദ്ധര്‍വ് ഭാഗ ഹര(ശരീരത്തിന്‍റെ മുകള്‍ ഭാഗത്തുള്ള ചികിത്സ. ശിരോവസ്തി, നസ്യം തുടങ്ങിയവ)

o അധോഭാഗ ഹര(ശരിരത്തിന്‍റെ താഴെ ഭാഗം വഴിയുള്ള ദോഷം നീക്കം ചെയ്യല്‍. വിരേചനം, എനിമ മുതലായവ)

o ഉഭയോക്ത ഭാഗ് ഹര( മുകള്‍ ഭാഗത്തുനിന്നും താഴ് ഭാഗത്ത് നിന്നും ദോഷം നീക്കം ചെയ്യല്‍)

o ശിരോവിരേചന( ശിരസ്, കഴുത്ത്, മസ്തിഷ്കം എന്നിവിടങ്ങളില്‍ നിന്ന് നസ്യം വഴി ദോഷങ്ങള്‍ നീക്കം ചെയ്യല്‍)

ശോധനത്തിന് ചില ഉദാഹരണങ്ങള്‍

o സ്തന്യ ശോധനം( സ്ത്രീകളുടെ മുലപ്പാല്‍ ഗ്രന്ഥികളുടെ ശുദ്ധീകരണം)

o ശുക്ര ശോധനം(പുരുഷന്മാരുടെ ജനനേന്ദ്രിയ സംബന്ധമായ ശുദ്ധീകരണം)

WEBDUNIA|
o പിത്ത ദോഷം( പിത്തരസത്തിന്‍റെ ശുദ്ധീകരണം)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :