ഈ ഒരു ഗൃഹവൈദ്യം മാത്രം മതി... ദഹനക്കേട് എന്ന പ്രശ്നം പിന്നെ ഉണ്ടാകില്ല !

ദഹനക്കേട് എന്ന പ്രശ്നം ഇനി ഉണ്ടാകില്ല !

indigestion, health, health tips, ആരോഗ്യം, ആരോഗ്യ കുറിപ്പുകള്‍, ദഹനക്കേട്, ദഹനം, ആയുര്‍വേദം, ദഹനരസം, അഗ്നിമാന്ദ്യം
സജിത്ത്| Last Updated: ഞായര്‍, 18 ജൂണ്‍ 2017 (16:38 IST)
പലരെയും അലട്ടുന്നതാണ് ദഹനക്കേട് സംബന്ധിച്ചുള്ള അസുഖങ്ങള്‍. കഴിക്കുന്നത് ദഹിക്കാതിരിക്കുക. ഇതു മൂലം മനസമാധാനത്തോടെ ആഹാരം കഴിക്കാനോ യാത്ര പോകാനോ കഴിയാത്ത അവസ്ഥ പോലും വരാറുണ്ട്. ആയുര്‍വേദത്തില്‍ ദഹനക്കേടിന് അഗ്നിമാന്ദ്യമെന്നാണ് പേര്. നമ്മുടെ ശരീരത്തിലെ ആഹാരം ദഹിപ്പിക്കുന്നത് പ്രധാനമായും അഗ്നിയാണ്. അഗ്നിയുടെ അസന്തുലിതാവസ്ഥ ആണ് ദഹനക്കേടിന് കാരണം.

തെറ്റായ ആഹാരക്രമം, സമയനിഷ്ഠപാലിക്കാതെ ആഹാരം കഴിക്കുക, മനസില്‍ അശുഭ ചിന്തകള്‍ പേറുക, കടുത്ത മന:സംഘര്‍ഷം തുടങ്ങിയവ മൂലം ദഹനക്കേട് ഉണ്ടാകാറുണ്ട്. വാതം, പിത്തം, കഫം എന്നീ ദോഷങ്ങള്‍ അധികരിച്ചാലും ഈ പ്രശ്നം വന്നേക്കാം. വാത ദോഷം മൂലമാണ് ദഹനക്കേടുണ്ടായിട്ടുള്ളതെങ്കില്‍ ആമാശയത്തില്‍ കോച്ചിവലിക്കുന്നതു പോലുള്ള വേദന ഉണ്ടാകും. പിത്ത ദോഷം മൂലമാണ് അസുഖമെങ്കില്‍ ആമാശയത്തില്‍ എരിയുന്നതിന് സമാനമായ വേദനയും
കഫ ദോഷം മൂലമുള്ള അസുഖത്തിന് മനം പിരട്ടല്‍, ഛര്‍ദ്ദി എന്നിവയോടൊപ്പമുള്ള വയറു വേദനയും ഉണ്ടാകും.

ജീരക വെള്ളം കുടിക്കുന്നത് ദഹനക്കേട് മാറാന്‍ വളരെ നല്ലതാണ്. വയറെരിച്ചില്‍ മാറ്റാന്‍ ഇതിലൂടെ സാധിക്കും. ദഹനം മെച്ചപ്പെടുത്താന്‍ ഏലയ്ക്കയ്ക്ക് പ്രത്യേക വൈഭവം തന്നെയുണ്ട്. ദഹനക്കേട് മൂലം ആമാശയത്തില്‍ കടന്നു കൂടിയ വായു നീക്കം ചെയ്യാന്‍ ഇതുപകരിക്കും. കരയാമ്പൂവിന്‍റെ ഉപയോഗവും ദഹനം മെച്ചപ്പെടുത്താന്‍ ഫലപ്രദമാണ്. ദഹനരസങ്ങളുടെ ഉല്പാദനത്തിന് ഉത്തേജനം നല്‍കാന്‍ കരയാമ്പൂവിന് കഴിവുണ്ട്.

ദഹനരസം വേഗത്തില്‍ ഉല്പാദിപ്പിക്കാന്‍ വെളുത്തുള്ളിക്ക് ഉള്ള കഴിവ് ഒന്നു വേറെ തന്നെ. കുടലിലെ വിരകളെയും മറ്റും പുറത്ത കളയാനും വെളുത്തുള്ളിക്ക് കഴിവുണ്ട്. ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :