സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിനുവേണ്ടിയുള്ള പോരാട്ടമെന്ന് പ്രധാനമന്ത്രി

ശ്രീനു എസ്| Last Updated: ബുധന്‍, 5 ഓഗസ്റ്റ് 2020 (21:37 IST)
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിനുവേണ്ടിയുള്ള പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ഭൂമ പൂജയ്ക്കു ശേഷം നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ദളിതരും പിന്നോക്ക വിഭാഗക്കാരും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ആഗ്രഹിച്ചതായി അദ്ദേഹം പറഞ്ഞു.

രാമനെ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തുനിന്നും മാറ്റാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒരു കൂടാരത്തില്‍ നിന്ന് വലിയൊരു ക്ഷേത്രത്തിലേക്ക് രാംലല്ല മാറുന്നു. രാമക്ഷേത്രം ദേശിയതയുടെ അടയാളമാകുമെന്നും മനുഷ്യനെയും ദൈവത്തേയും ബന്ധിപ്പിക്കുന്ന കണ്ണിയാകും രാമക്ഷേത്രമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :