ഭക്തജനത്തിരക്കിനിടയില്‍ വിലപ്പെട്ടത് നഷ്ടമാകുകയാണെങ്കില്‍ സഹായിക്കാന്‍ പൊലീസുകാര്‍ മഫ്തിയില്‍ എല്ലായിടവും ഉണ്ടാകും. കൂട്ടം തെറ്റിപ്പോയാല്‍, കൂടെവന്നവരെ കാണാതായാല്‍ ഇവരുടെ സേവനം ഉടനടി ലഭ്യമാണ്. പൂവാലശല്യം നേരിടാനും പൊലീസ് സേന സജ്ജം.
പൊങ്കാല നിവേദ്യത്തിനു ശേഷമുണ്ടാകുന്ന വര്‍ധിച്ച തിരക്ക് നിയന്ത്രിക്കാനും സന്നദ്ധ സംഘടനകളും പൊലീസും ഒരുങ്ങിക്കഴിഞ്ഞു. ഗതാഗതസംവിധാനം സുഗമമാക്കാനും പൊങ്കാലയ്ക്കെത്തിയവരുടെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമുളള ക്രമീകരണങ്ങള്‍ പൂ ര്‍ത്തിയായിക്കഴിഞ്ഞു.
അടുപ്പുകൂട്ടാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ആറ്റുകാലിന്‍റെ പരിസരങ്ങളില്‍ നിങ്ങള്‍ക്ക് ബന്ധുവീടുകളുണ്ടെങ്കില്‍ സമയത്ത് മാത്രം അവിടെയെത്തിയാല്‍ മതി. പൊങ്കാലയ്ക്കാവശ്യമായ സാധനങ്ങള്‍ അവിടെ നിങ്ങളെക്കാത്തിരിപ്പുണ്ട്.
ഇനി ബന്ധുവീടോ പരി ചയക്കാരോ ഇല്ലെങ്കിലും പേടിക്കേണ്ട.ഏകദേശം അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീട്ടുവളപ്പും നിങ്ങളുടേതാണ്.
തലേന്നു തന്നെ നിങ്ങളവിടെ എത്തുകയാണെങ്കില്‍ അത്താഴം ഉറപ്പ്. പൊങ്കാലദിനത്തില്‍ പ്രാതലും ഉച്ചഭക്ഷണവും ഇടയ്ക്കിടെ ദാഹജലവും ആറ്റുകാലിലെ "ബന്ധു' നിങ്ങള്‍ക്ക് തരും. അവിടെ ജാതിയോ മതമോ പ്രശ്നമില്ല.