1. ആത്മീയം
  2. ജ്യോതിഷം
  3. വര്‍ഷഫലം
  4. Astrology Malayalam

മൂലം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Astrology Malayalam
ഒരു വര്‍ഷംകൂടി അവസാനിക്കുകയാണ്. 2022ല്‍ നിന്നും 2023ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോ നക്ഷത്രക്കാരും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വര്‍ഷാരംഭം മുതല്‍ തന്നെ ഗുണങ്ങള്‍ ലഭിക്കാന്‍ ഇത് നമ്മേ സഹായിക്കും. എന്നാല്‍ എല്ലാവരും ഒരേ കര്‍മ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കര്‍മ്മങ്ങള്‍ മാറ്റം വരും.
 
മൂലം: പുതുവര്‍ഷം ഗുണകരമാക്കുന്നതിന് മൂലം നക്ഷത്രക്കാര്‍ ശിവ ഭഗവാന്റെയും, മഹാ വിഷ്ണുവിന്റെയും, വിഘ്‌നേശ്വരന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. പക്കപ്പിറന്നാളുകള്‍തോറും ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ശിവന് കൂവളമാല സമര്‍പ്പിക്കുന്നത് ഗുണം ചെയ്യും. പക്കപ്പിറന്നുളുകളില്‍ മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. ഭഗവാന് പാല്‍പ്പായസം സമര്‍പ്പിക്കുന്നതും നല്ലതാണ്. വീടുകളില്‍ ഗണപതി ഹോമം നടത്തുന്നത് മൂലം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പുതുവര്‍ഷത്തില്‍ രേവതി നക്ഷത്രക്കാര്‍ നടത്തേണ്ട വഴിപാടുകള്‍ ഇവ