1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Jaish-e-Mohammed threat

ക്ഷേത്രങ്ങളും റെയ്ൽവേ സ്റ്റേഷനുകളും തകർക്കും; ജെയ്ഷെ മുഹമ്മദിന്‍റെ പേരില്‍ ഭീഷണി കത്ത്

ആറ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളും റെയ്ൽവേ സ്റ്റേഷനുകളും തകര്‍ക്കുമെന്ന് ജെയ്ഷെ മുഹമ്മദിന്‍റെ പേരില്‍ ഭീഷണി കത്ത്.

Jaish-e-Mohammed
ആറ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളും റെയ്ൽവേ സ്റ്റേഷനുകളും തകര്‍ക്കുമെന്ന് ജെയ്ഷെ മുഹമ്മദിന്‍റെ പേരില്‍ ഭീഷണി കത്ത്.രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് ,ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലും റോത്തക്ക്, റെവാരി, ഹിസാർ, മുംബൈ, ബംഗളൂരു, ചെന്നൈ, ജയ്പൂർ തുടങ്ങിയ റെയ്ൽവേ സ്റ്റേഷനുകളിലും ആക്രമണം നടത്തുമെന്നാണ് ഭീഷണി.
 
ഹരിയാനയിലെ റോത്തക്ക് പൊലീസിനാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങി. കത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കും റെയ്ൽവേ പൊലീസിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
അടുത്ത ലേഖനം
രാത്രിയിൽ വീട്ടുമുറ്റത്ത് പുലി; കെട്ടിയിട്ട നായയെയും കടിച്ചെടുത്ത് മതിലും ചാടി മടക്കം; വീഡിയോ