ഇത് സംബന്ധിച്ച കഥ ഇങ്ങനെയാണ്, ഒരിക്കല്‍ ശനീശ്വരന് വൃദ്ധ ബ്രാഹ്മണനായി വേഷം ധരിച്ച് ഗണപതിയെ സമീപിച്ചു. ശനി ഗ്രസിക്കാനാണ് വന്നതെന്ന് മനസ്സിലാക്കിയ ഗണപതി ശനീശ്വരനോട് പറഞ്ഞു, താങ്കള്‍ എന്തിനാണോ വന്നത് അക്കാര്യത്തില്‍ താങ്കളെ ഞാന്‍ നിരാശപ്പെടുത്തുന്നില്ല.
പക്ഷെ, പുറം കാഴ്ച കണ്ട് ആരെയും വിശ്വസിക്കുന്ന കൂട്ടത്തിലല്ല ഞാന്‍. അതുകൊണ്ട് താങ്കളുടെ വലതു കൈയൊന്നു നീട്ടു. പറയുന്നത് സത്യമാണോ എന്നു നോക്കട്ടെ.
ഗണപതിയുടെ തന്ത്രം മനസ്സിലാകാത്ത ശനീശ്വരന് വലതുകൈ നീട്ടി. ഗണപതി അതില്‍ നാളെ എന്നെഴുതി. നാളെ വന്ന് തന്നില്‍ പ്രവേശിച്ചുകൊള്ളാനാണ് ഗണപതി എഴുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കി ശനീശ്വരന് തിരിച്ചുപോയി.
പിറ്റേന്ന് ശനീശ്വരന് വീണ്ടുമെത്തി. അപ്പോള്‍ ഗണപതി പറഞ്ഞു ഉള്ളം കൈ നോക്കൂ, അതില്‍ നാളെ എന്നാണ് എഴുതിയിരിക്കുന്നത്. ശ്രേഷ്ഠന്മാര് വാക്കു തെറ്റിക്കാറില്ല, അതല്ല എഴുതിയത് മായ്ക്കാനാവുമെങ്കില്‍ അങ്ങനെ ചെയ്ത് എന്നില്‍ പ്രവേശിച്ചുകൊള്ളു.