കവിയുടെ ഭാവനയില്‍ തുളസിക്കതിര്‍ തുമ്പു കെട്ടിയിട്ട പ്രണയിനിയുടെ ചുരുള്‍ മുടി തുമ്പില്‍ അലങ്കാരമാവുന്നു. ഇത്തരത്തില്‍ മുടിത്തുമ്പില്‍ സുഗന്ധവാഹിയായ ഒരു തുളസിക്കതിര്‍ ചൂടാന്‍ സ്ത്രീകള്‍ ആഗ്രഹിച്ചാലും തെറ്റുപറയാനില്ല.
എന്നാല്‍, ഹൈന്ദവാചാര പ്രകാരം മുടിയില്‍ തുളസിക്കതിര്‍ ചൂടുന്നത് തെറ്റാണ്. വിഷ്ണു പാദത്തില്‍ എത്തിച്ചേരാനാണ് തുളസി എപ്പോഴും ആഗ്രഹിക്കുന്നത്. അതിനാല്‍ മഹാവിഷ്ണുവിന്‍റെ പാദത്തില്‍ അര്‍പ്പിക്കപ്പെടാനാണ് എപ്പോഴും ആഗ്രഹിക്കുക.
വിഷ്ണുചരണങ്ങളില്‍ അര്‍പ്പിതമായ ശേഷം മുടിയില്‍ ചൂടുന്നത് കുഴപ്പമില്ല എന്നാണ് ആചാര്യമതം. അതല്ല എങ്കില്‍, തുളസീശാപം ഉണ്ടാവുമെന്നും അതുവഴി ചൂടുന്ന ആളിന് ദോഷമുണ്ടാവുമെന്നുമാണ് വിശ്വാസം.
PRATHAPA CHANDRAN|
ഭാരതീയ ആചാരപ്രകാരം സ്ത്രീകള്‍ക്ക് തലയില്‍ ദശപുഷ്പം ചൂടാം. കയ്യോന്നി, നിലപ്പന, കറുക, മുയല്‍ച്ചെവി, പൂവാംകുറുന്തല, വിഷ്ണുക്രാന്തി, ചെറുള, തിരുതാളി, ഉഴിഞ്ഞ,മുക്കൂറ്റി എന്നിവയാണ് ദശപുഷ്പങ്ങള്‍.