വൃശ്ചിക രാശിയില്‍ നിന്ന് നവംബര്‍ 22 ന് ധനു രാശിയിലേക്ക് മാറുന്ന വ്യാഴം ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലമാണ് നല്‍കുക. അവയെ കനക്കെ ചുരുക്കി ഇങ്ങനെ പറയാം :
അശ്വതി: സ്ഥാനമാനം, സാമ്പത്തിക നേട്ടം, വിവാഹം, സന്താനഭാഗ്യം, ഭാഗ്യക്കുറി എന്നിവയും വയറിനും ഞരമ്പുകള്‍ക്കും അസുഖവുമാണു ഫലം.
ഭരണി: സ്ഥാനമാനം, ഭൂലബ്ധി, വിദേശവാസം എന്നിവ ഫലം.
കാര്‍ത്തിക: വിദേശയാത്ര, വിദേശത്തേക്ക് സ്ഥലമാറ്റം, അബദ്ധത്തില്‍ ചെന്നു ചാടല്‍ എന്നിവ ഫലം.
രോഹിണി: വാഹനാപകടം, ഭൂമി വില്‍പ്പനയില്‍ നിന്ന് വരുമാനം, സാമ്പത്തിക വിഷയങ്ങളില്‍ ബുദ്ധിമുട്ട്.
മകയിരം: വിദേശ യാത്ര, സ്വത്ത് ഭാഗം വയ്ക്കല്‍, ഭക്ഷണവും വ്യായാമ കുറവും മൂലം അസുഖം.