കണ്ടകശനി, ഏഴര ശനി, ദശാസന്ധി, രാഹു കേതു ദോഷം എന്നിവയാണ് ഗൃഹപ്പിഴകളില്‍ പ്രധാനം.
ജാതക പ്രകാരം രാഹുര്‍ ദശ അനുഭവിക്കുന്നവരും ഗോചരാല്‍ രാഹു അനിഷ്ട സ്ഥാനത്ത് നില്‍ക്കുന്നവരും ബുദ്ധിമുട്ടുകളും കഷ്ടതകളും മന:ക്ളേശവും അനുഭവിക്കേണ്ടിവരുന്നു.
നവഗ്രഹങ്ങളില്‍ രാഹുവിന് പാമ്പിന്‍റെ രൂപമാണ്. ഗ്രഹനിലകളില്‍ രാഹു സര്‍പ്പന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതുകൊണ്ട് ഗ്രഹനിലയില്‍ സ എന്ന അക്ഷരമാണ് രാഹുവിനെ സൂചിപ്പിക്കന്‍ കുറിക്കുക.
രാഹു നിത്യവും ഒന്നര മണിക്കൂര്‍ വിഷം വമിക്കുന്നു എന്നാണ് സങ്കല്‍പം. ഈ സമയത്ത് ആരും ശുഭകാര്യങ്ങള്‍ ഒന്നും നടത്താറില്ല. അതുകൊണ്ടാണ് ശുഭകാര്യങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ രാഹു കലത്തിനു മുമ്പോ പിന്‍ പോ വീട്ടില്‍ നിന്നും ഇറങ്ങുന്നത്.
രാഹുകാലത്ത് നിത്യവും പ്രാര്‍ഥനയും വഴിപാടും നടത്തിയാല്‍ ദുരിതങ്ങള്‍ക്ക് അയവു കിട്ടും. ഞായറാഴ്ച വൈകിട്ട് 4.30 മുതല്‍ 6 മണി വരെ രാഹു വഴിപാടിനു പറ്റിയ സമയമാണ്.