രാഹു ഗുണകാരകനുമാണ്

T SASI MOHAN|
രാഹുകാലം എല്ലാവരും പേടിക്കുന്ന ഒന്നാണ്. ശുഭ കാര്യങ്ങള്‍ക്കൊന്നും രാഹുകാലം കൊള്ളീല്ല എന്നാണു വിശ്വാസം.

ഇതിനു കാരണം സര്‍പ്പ രൂപിയായ രാഹു ദിവസത്തില്‍ ഒന്നര മണിക്കൂര്‍ വിഷം വമിപ്പിക്കുന്നു എന്നും ഈ സമയം അശുഭകരമാണ് എന്നുള്ള ചിന്തയാണ്.

എന്നാല്‍ രാഹുകാലം പല സദ് പ്രവര്‍ത്തികള്‍ക്കും ഗുണം ചെയ്തതായും ഭാഗ്യം കൈവരുത്തിയതായും നമുക്കു കാണാം. ഉദ്ദിഷ് ഠ കാര്യത്തിന് വീട്ടില്‍നിന്ന് ഇറങ്ങുന്നതിന് മാത്രമാണ് അശുഭത ഉള്ളത്.

രാഹുകാലത്തില്‍ കാര്യങ്ങള്‍ നടത്തുന്നതിന് വലിയ തടസമില്ല. എന്നു മാത്രമല്ല പലപ്പോഴും രാഹുകാലത്തില്‍ നടത്തുന്ന ചില ഇടപാടുകള്‍ വളരെ ഗുണകരമായി തീരാറുമുണ്ട്.

എങ്കിലും എല്ലാവരും നല്ല കാര്യങ്ങള്‍ക്ക് രാഹുകാലത്തെ ഒഴിവാക്കുകയാണ് പതിവ്. 18 കൊല്ലമാണ് രാഹുര്‍ ദശ.

അതുപോലെ തന്നെ രാഹുര്‍ ദശയും എപ്പോഴും മോശമായി കൊള്ളണമെന്നില്ല. പൊതുവേ രാഹുര്‍ ദശയില്‍ മോശം ഫലങ്ങളാണെങ്കിലും ചില ഗ്രഹങ്ങളുടെ അപഹാര കാലത്ത് രാഹുര്‍ ദശയും ഗുണമായി ഭവിക്കാറുണ്ട്.

രാഹു ഇഷ്ടസ്ഥാനത്ത് നില്‍ക്കുന്ന ജാതകര്‍ക്ക് അവരുടെ ഗുരുവും ചന്ദ്രനും ബലമുള്ള സ്ഥാനത്താണെങ്കില്‍ വിദ്യാഗുണവും തൊഴില്‍ ഗുണവും ഉന്നത സ്ഥാനമാനങ്ങളും വിദേശ യാത്രയും മറ്റും സാധ്യമാകാറുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :