ചൊവ്വ മിഥുനത്തില്‍ - കരുതിയിരിക്കുക

226 ദിവസമാണ് ചൊവ്വ മിഥുനത്തില്‍ ഉണ്ടാവുക

WEBDUNIA|
പാപ ഗ്രഹമായ ചൊവ്വ മിഥുനം രാശിയിലേക്ക് കടന്നിരിക്കുകയാണ്. ചിങ്ങം 31 ന് രാവിലെ 9.45 നാണ് ഇടവം രാശിയില്‍ നിന്നുള്ള ചൊവ്വയുടെ മാറ്റം സംഭവിച്ചത്.

ഇത് മേടം, വൃശ്ചികം, മകരം രാശിയില്‍ ജനിച്ചവര്‍ക്കും ഇവ ലഗ്നമായി ഉള്ളവര്‍ക്കും മകയിരം, തിരുവാതിര, പുണര്‍തം, പൂയം എന്നീ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്കും എല്ലാം കൂടുതല്‍ ദോഷം ചെയ്യും.

സാധാരണ ഗതിയില്‍ 50 ദിവസത്തില്‍ കൂടുതല്‍ ചൊവ്വ ഒരു രാശിയില്‍ സഞ്ചരിക്കാറില്ല. എന്നാല്‍ ഇക്കുറി 226 ദിവസമാണ് ചൊവ്വ മിഥുനത്തില്‍ ഉണ്ടാവുക. ഇത് കൂടുതല്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കും എന്നാണ് ജ്യോതിഷന്‍‌മാരുടെ കണക്കുകൂട്ടലുകള്‍.

ചൊവ്വയുടെ മാറ്റം ബുധന്‍ രാശ്യാധിപനായുള്ള കേരളത്തിന് പൊതുവേ ദോഷമാണ്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, സ്ഫോടനങ്ങള്‍, നേതൃത്വ പ്രശ്നങ്ങള്‍ എന്നിവയുണ്ടാകാം. വ്യക്തികള്‍ക്ക് മാനസിക അസ്വാസ്ഥ്യങ്ങള്‍, കുടുംബ കലഹം, സന്താന ദു:ഖം, കണ്ണിനു അസുഖം എന്നിവയാണ് ഫലം.

സൈന്യം, ഗതാഗതം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആയുധം, സ്ഫോടക വസ്തുക്കള്‍, ഇരുമ്പ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നവര്‍ക്കും പൊതുവേ മോശമാണ്.

ഇതിനു പരിഹാരമായി ചൊവ്വാ ദേവന് പൂജയും വഴിപാടുകളും ചെയ്യാം. ചൊവ്വാഴ്ച ഭദ്രകാളി ക്ഷേത്രത്തില്‍ വഴിപാട് നടത്തുകയും സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വഴിപാട് നടത്തുകയും ചെയ്യുന്നത് ഉത്തമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :