വ്യാഴമാറ്റത്തിന്‍റെ ഫലം ഓരോ നക്ഷത്രത്തിനും

T SASI MOHAN|

വൃശ്ചിക രാശിയില്‍ നിന്ന് നവംബര്‍ 22 ന് ധനു രാശിയിലേക്ക് മാറുന്ന വ്യാഴം ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലമാണ് നല്‍കുക. അവയെ കനക്കെ ചുരുക്കി ഇങ്ങനെ പറയാം :

അശ്വതി: സ്ഥാനമാനം, സാമ്പത്തിക നേട്ടം, വിവാഹം, സന്താനഭാഗ്യം, ഭാഗ്യക്കുറി എന്നിവയും വയറിനും ഞരമ്പുകള്‍ക്കും അസുഖവുമാണു ഫലം.

ഭരണി: സ്ഥാനമാനം, ഭൂലബ്ധി, വിദേശവാസം എന്നിവ ഫലം.

കാര്‍ത്തിക: വിദേശയാത്ര, വിദേശത്തേക്ക് സ്ഥലമാറ്റം, അബദ്ധത്തില്‍ ചെന്നു ചാടല്‍ എന്നിവ ഫലം.

രോഹിണി: വാഹനാപകടം, ഭൂമി വില്‍പ്പനയില്‍ നിന്ന് വരുമാനം, സാമ്പത്തിക വിഷയങ്ങളില്‍ ബുദ്ധിമുട്ട്.

മകയിരം: വിദേശ യാത്ര, സ്വത്ത് ഭാഗം വയ്ക്കല്‍, ഭക്ഷണവും വ്യായാമ കുറവും മൂലം അസുഖം.

തിരുവാതിര: വിജയം, സമ്മാനലബ്ധി, ദാമ്പത്യ സുഖം, സമാധാനം.

പുണര്‍തം: ധനനിക്ഷേപം, വീടു വാങ്ങാന്‍ ശ്രമം, സമാധാനം, സ്വസ്ഥത.

പൂയം: മാനഹാനി, മധ്യസ്ഥത മൂലം കഷ്ടനഷ്ടം, ഉദ്യോഗനഷ്ടം, വഴക്ക്.

ആയില്യം: ഭൂമി നഷ്ടം, യാത്രകളില്‍ നിന്ന് ധനനഷ്ടം, സുഹൃത്തുക്കളുടെ പെരുമാറ്റത്തില്‍ അതൃപ്തി.

മകം: സന്താനങ്ങള്‍ക്ക് മികച്ച ജോലി, വ്യാപാര വ്യവസായങ്ങള്‍ക്ക് തുടക്കം, ദുശീലങ്ങള്‍ക്ക് വിട.

പൂരം: അനാരോഗ്യം, ഉദ്യോഗത്തില്‍ ക്ലേശം, പുതിയ വീട്, സന്താന ഭാഗ്യം.

ഉത്രം: പുതിയ വാഹനം, വയറിനു അസുഖം, ഉദ്യോഗം ഉപേക്ഷിക്കല്‍ എന്നിവ ഫലം.

അത്തം: വലിയ മന്ദിര നിര്‍മ്മാണം, യാത്രാക്ലേശം, കുടുംബത്തില്‍ സ്വസ്ഥത.

ചിത്തിര: വാഹന അപകടങ്ങളില്‍ നിന്ന് രക്ഷ, മറ്റ് വീടുകളിലേക്ക് മാറി താമസം, അപവാദം കേള്‍ക്കേണ്ടിവരല്‍.

ചോതി: പുണ്യയാത്ര, ആശുപത്രി വാസം, ഗൃഹനിര്‍മ്മാണം.

വിശാഖം: ഉദ്യോഗ മാറ്റങ്ങള്‍, ദാമ്പത്യ സുഖം, സുഹൃത്തുക്കള്‍ക്ക് രക്ഷകന്‍.

അനിഴം: ഭൂലാഭം, പുത്രന് ഉദ്യോഗം

തൃക്കേട്ട: മറ്റുള്ളവര്‍ക്ക് സാമ്പത്തിക സഹായം, നേതൃസ്ഥാനം, പുതിയ പ്രവൃത്തികള്‍ക്ക് തുടക്കം.

മൂലം: ഭക്‍ഷ്യവിഷ ബാധ, ശസ്ത്രക്രിയ, ക്രയവിക്രയങ്ങളില്‍ നഷ്ടം.

പൂരാടം: കൃഷിയിലും തൊഴിലിലും താത്പര്യം, ദൂരയാത്ര, ശത്രുക്കള്‍ മിത്രങ്ങളാവും.

ഉത്രാടം: താമസമാറ്റം, അധികചെലവ്, പണം നിക്ഷേപം.

തിരുവോണം: സാമ്പത്തിക നേട്ടം, ഒപ്പം അധിക ചെലവ്, അപകീര്‍ത്തി.

അവിട്ടം: സാമ്പത്തിക പുരോഗതി, ഭൂമി വാങ്ങല്‍, പങ്കാളിയുമായി പിരിയല്‍

ചതയം: പുണ്യയാത്ര, ഉന്നതരുമായി പരിചയം, ആയുധം തീ എന്നിവയില്‍ നിന്ന് അപകടം.

പൂരുരുട്ടാതി: ഭാഗ്യക്കുറിയില്‍ വിജയം, വ്യായാമത്തില്‍ ശ്രദ്ധ, ലാഭമുണ്ടാക്കുന്ന കാര്യങ്ങള്‍ക്ക് തുടക്കം.

ഉത്തൃട്ടാതി: മോഷ്ടാക്കളുടെ ശല്യം, ശത്രുപീഢ, ഉദ്യോഗം രാജിവയ്ക്കല്‍, ബിസിനസ് തുടങ്ങല്‍.

രേവതി: ഗൃഹപൂര്‍ത്തീകര്‍ണം, നാട്ടിലേക്ക് മടങ്ങല്‍, അസ്തി, നാഡി സംബന്ധ രോഗങ്ങള്‍ എന്നിവയും ഫലം.

***********




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :