ലോകക്ഷയരോഗ ദിനം

WEBDUNIA|
ക്ഷയരോഗം - ഒന്നാം കിട കൊലയാളി

അമ്പതു കൊല്ലത്തിലേറെയായി ടിബിക്കു മരുന്നുണ്ട് . ചികിത്സയുണ്ട്. എന്നാല്‍ ചരിത്രത്തിലെ മറ്റേതു കൊല്ലത്തേക്കാളുമധികം ക്ഷയരോഗമരണം ഇക്കൊല്ലമുണ്ടാവും എന്നാണ് കണക്ക്.

ഇതിനര്‍ത്ഥം ഇന്നും ലോകത്തെ ഒന്നാം കിട കൊലയാളിയായി ക്ഷയം നിലനില്‍ക്കുന്നുവെന്നാണ്. ഓരോവര്‍ഷവും 20 ലക്ഷം പേരെ കൊല്ലുകമാത്രമല്ല 80 ലക്ഷം പേരെ ബാധിക്കുകയും ചെയ്യുന്നുണ്ട് ഈ രോഗം.

ഇക്കൊല്ലം 20 ലക്ഷം പേരാണ് ലോകത്ത് ക്ഷയരോഗം മൂലം മരിച്ചത്. കുറച്ച് ക്ഷയരോഗികളുള്ള കാനഡയെപ്പോലുള്ള പരിഷ്കൃതരാജ്യത്ത് രണ്ടായിരമാണ്ടില്‍ 1700 പേര്‍ക്ക് ക്ഷയരോഗമുള്ളതായി കണ്ടിരുന്നു.

2010 ആകുമ്പോഴേക്കും ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കണമെന്ന് 2000 ല്‍ ചേര്‍ന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനം ലക്ഷ്യമിട്ടിരുന്നു. പക്ഷെ ഈ ലക്ഷ്യം ഇപ്പോഴും വിദൂരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :