മാര്‍ച്ച് 24- ടി.ബി. ഡെ - ലോക ക്ഷയരോഗ ദിനം. 1992 മുതല്‍ ഈ ദിനം ആചരിക്കുന്നു. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.എന്നിട്ടും ടി.ബി. യെ വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ലോകത്തെ ഒരുലക്ഷം പേരില്‍ 250 മുതല്‍370 പേര് ക്ഷയരോഗ ബാധിതരാണ്.
കേരളത്തില്‍ മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 4 വരെ ക്ഷയരോഗനിയന്ത്രണമാസമായി ആചരിക്കും. കേരളത്തിലിപ്പോള്‍ 27000 പേര് ക്ഷയരോഗ ചികിത്സയിലാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ബോധവത്കരണ പരിപാടികളും ഈ മാസം നടക്കും.
ഇന്ത്യയില്‍ ഓരാ മിനിട്ടിലും ഒരാള്‍ ക്ഷയരോഗം മൂലം മരിക്കുന്നു എന്നാണ് കണക്ക്. 15 ലക്ഷം പേരാണ് ഇന്ത്യയില്‍ ഒരു വര്‍ഷം ക്ഷയരോഗ ചികിത്സക്കെത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ ഡോട്ട്സ്-ഡിറക്ടറി ഒബ്സര്വ്ഡ് ട്രീറ്റ്മെന്റ് വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
"ഡോട്ട്സ് എന്റെ രോഗം ഭേദമാക്കി. ഞാന്‍ നിങ്ങളുടെ രോഗം ഭേഗമാക്കും' എന്ന പ്രതിജ്ഞയോടെയാണ് ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഇക്കുറി ക്ഷയരോഗത്തിനെതിരെ ഇറങ്ങുന്നത്.